
അറസ്റ്റ് ഇല്ലാതെയും ഒരാളെ തടങ്കലില്‍ വയ്ക്കാം; ഹൈക്കോടതി
കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കണം

കൊച്ചി: കേസ് അന്വേഷണത്തിനായി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്താതെ തന്നെ ഒരാളെ തടങ്കലില്‍ വയ്ക്കാന്‍ ചില പ്രത്യേക നിയമങ്ങള്‍ അനുവദിക്കുന്നുണ്ടെന്നു ഹൈക്കോടതി. ലഹരി പദാര്‍ഥ വിരുദ്ധ നിയമം (എന്‍ഡിപിഎസ്), കള്ളപ്പണം വെളുപ്പിക്കല്‍ നിയമം (പിഎംഎല്‍എ), കസ്റ്റംസ് നിയമം തുടങ്ങിയവയിലെ വകുപ്പുകള്‍ ഇത്തരത്തില്‍ തടങ്കലില്‍ വയ്ക്കുന്നതിനു അനുമതി നല്‍കുന്നുണ്ട്. ബിഎന്‍എസ് വകുപ്പ് 179 (1) പ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്കി വിളിപ്പിക്കുന്നതും നിയമവിരുദ്ധ കസ്റ്റഡി അല്ലെന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി.
ഔദ്യോഗികമായി അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് തടങ്കലില്‍ വച്ചെന്നും 24 മണിക്കൂറിനു ശേഷമാണ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയതെന്നും ചൂണ്ടിക്കാണിച്ച് നല്കിയ ഹര്‍ജികളിലാണ് ഹൈക്കോടതി നിയമപരമായ തടങ്കലില്‍വയ്ക്കലും അറസ്റ്റും തമ്മിലുള്ള വ്യത്യാസത്തില്‍ വ്യക്ത വരുത്തിയത്. അന്വേഷണത്തിനായി ഒരാളെ തടങ്കലില്‍വയ്ക്കലിനു കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കണമെന്നു കോടതി വ്യക്തമാക്കി.
ബന്ധപ്പെട്ട നിയമപ്രകാരമുള്ള മുന്‍കൂര്‍ നോട്ടീസ് നല്‍കണം. തടങ്കലില്‍വച്ച സമയവും അറസ്റ്റ് ചെയ്ത സമയവും കൃത്യമായി രേഖപ്പെടുത്തണം. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 24 മണിക്കൂറിനകം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കണം. അറസ്റ്റിനുള്ള കാരണങ്ങള്‍ വ്യക്തമായി അറിയിക്കണം തുടങ്ങിയ നടപടിക്രമങ്ങളാണ് പാലിക്കേണ്ടത്.
WHAT TO READ NEXT

നന്മയുടെ, സമൃദ്ധിയുടെ കാലത്തേക്കുള്ള പ്രതീക്ഷ; ഇന്ന് 'തിരുവോണം'
നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നു പരിശോധിച്ച മജിസ്ട്രേറ്റ് ശരിയായ തീരുമാനം എടുക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. നിയമ ലംഘനമുണ്ടായിട്ടുണ്ടെങ്കില് പ്രതിയെ വിട്ടയയ്ക്കാന് ഉത്തരവിടേണ്ടത് മജിസ്ട്രേറ്റിന്റെ ഉത്തരവാദിത്വമാണ്. റിമാന്‍ഡ് ഓര്‍ഡറില്‍ നിയമം ലംഘിച്ചിട്ടുണ്ടോയെന്നു മജിസ്ട്രേറ്റ് വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കൊലപാതക കേസില്‍ പ്രയിയാ മലപ്പുറം സ്വദേശി മുജീബ് റഹ്മാന്, ലഹരിമരുന്ന് കേസുകളില്‍ പ്രതികളായ മൂവാറ്റുപുഴ സ്വദേശി അരുണ്‍ കെ തോമസ്, കണ്ണൂര്‍ സ്വദേശി വിഎ സര്‍ഫാസ്, മലപ്പുറം സ്വദേശ് റഷാദ് മുഹമ്മദ്, കോഴിക്കോട് സ്വദേശി പികെ മുഹമ്മദ് ആഷില്‍ എന്നിവരുടെ ജാമ്യ ഹര്‍ജികളാണു തള്ളിയത്. എന്നാല്‍ ലഹരിമരുന്നു കേസിലെ പ്രതി തൃശൂര്‍ സ്വദേശി ടിവി അനീഷ് നല്കിയ ഹര്‍ജി അനുവദിച്ചു. തടഞ്ഞുവച്ച സമയം കൃത്യമായി രേഖപ്പെടുത്താതു കണക്കിലെടുത്താണിത്.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
A person can be detained even without arrest Kerala High Court
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി

ക്രിമിനല്‍ കേസുകളിലെ ജാമ്യ ഹര്‍ജി തീര്‍പ്പാക്കല്‍: സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി


