
കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; അപകടം ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
കാറിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ലാലു പെട്ടെന്ന് പുറത്തിറങ്ങി. ഇതിനിടെ കാര്‍ പെട്ടെന്ന് ലോക്കായതിനാല്‍ ഗര്‍ഭിണിയായ സോനയ്ക്ക് പുറത്തിറങ്ങാനായില്ല.

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു. കക്കറമുക്ക് സ്വദേശി സോനയാണ് മരിച്ചത്. ഭര്‍ത്താവ് ലാലുവിന് ഗുരുതരമായി പൊള്ളലേറ്റു. ലാലുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ പേരാമ്പ്ര ചെറുവണ്ണൂരില്‍ വച്ചായിരുന്നു അപകടം.
കാറിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ലാലു പെട്ടെന്ന് പുറത്തിറങ്ങി. ഇതിനിടെ കാര്‍ പെട്ടെന്ന് ലോക്കായതിനാല്‍ ഗര്‍ഭിണിയായ സോനയ്ക്ക് പുറത്തിറങ്ങാനായില്ല. തുടര്‍ന്ന് വലിയ സ്ഫോടന ശബ്ദത്തോടെ കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയര്‍ഫോഴ്സ് എത്തി പൂര്‍ണ്ണമായും തീ അണച്ചതിന് ശേഷമാണ് കാറിന്റെ പിന്‍സീറ്റില്‍ നിന്ന് സോനയുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ലാലുവിനെ സമീപത്തെ വയല്‍ക്കരയിലുള്ള തോട്ടില്‍ വീണുകിടക്കുന്ന നിലയിലാണ് നാട്ടുകാര്‍ കണ്ടെത്തിയത്. അപ്പോഴും വസ്ത്രം കത്തിക്കൊണ്ടിരിക്കുന്ന നിലയിലായിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
A pregnant woman died after a moving car caught fire in Kozhikode
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



