ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി; അംഗണവാടി വിദ്യാര്‍ഥി മരിച്ചു

ചെര്‍പ്പുളശേരി നെല്ലായ സ്വദേശി അബ്ദുള്‍ സലാമിന്റെ മകന്‍ മുഹമ്മദ് ജലാല്‍ ആണ് മരിച്ചത്

ക്ഷണം കുരുങ്ങി മരിച്ച മുഹമ്മദ് ജലാല്‍
Last Updated :20 January 2024, 9:17 am IST

തൃശൂര്‍: തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മൂന്നരവയസുകാരന്‍ മരിച്ചു. ചെര്‍പ്പുളശേരി നെല്ലായ സ്വദേശി അബ്ദുള്‍ സലാമിന്റെ മകന്‍ മുഹമ്മദ് ജലാല്‍ ആണ് മരിച്ചത്. അംഗണവാടി വിദ്യാര്‍ഥിയാണ് ജലാല്‍.

അംഗണവാടിയിലെത്തുന്ന ജലാല്‍ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുകയാണ് പതിവ്. ഇന്ന് ഉച്ചയ്ക്ക് വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ അംഗണവാടിയിലെ ജീവനക്കാര്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now