താമരശ്ശേരി ചുരത്തില്‍ ടിപ്പര്‍ ഇടിച്ച് കൊക്കയില്‍ വീണ യുവാവ് മരിച്ചു
താമരശ്ശേരി ചുരത്തില്‍ ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് കൊക്കയിലേക്ക് തെറിച്ചുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് കൊക്കയിലേക്ക് തെറിച്ചുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
വയനാട് സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് കൊട്ടയങ്ങല്‍ റാഷിദ് (24) ആണ് മരിച്ചത്. റാഷിദിനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഷെരീഫിന് അപകടത്തില്‍ സാരമായി പരിക്കേറ്റു. താമരശ്ശേരി ചുരം ഒമ്പതാംവളവിനുതാഴെ, തകരപ്പാടിക്കുമുകളിലായി തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു അപകടം.
കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്കും ചുരമിറങ്ങി വരികയായിരുന്ന ടിപ്പര്‍ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്ന് തെറിച്ചുപോയ ഇരുവരും മുപ്പതടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു.
അപകടവിവരമറിഞ്ഞെത്തിയ യാത്രക്കാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ യുവാക്കളെ മുകളിലെത്തിക്കുകയായിരുന്നു. കല് പറ്റയില്നിന്നുള്ള രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഷെരീഫ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ കനത്ത കാറ്റും മഴയും; സംസ്ഥാനത്ത് മരണം രണ്ടായി, വന്‍ നാശനഷ്ടം
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
