
News Now
നിയന്ത്രണംവിട്ട കാര് ഇടിച്ചു കയറി 8 തൊഴിലുറപ്പ് തൊഴിലാളികള് മരിച്ചു; സംഭവം പഞ്ചാബില്

ഡേറ്റ വേണ്ടാത്തവര്ക്ക് വോയ്സ് മാത്രം; പുതിയ റീചാര്ജ് പ്ലാനുകള് അവതരിപ്പിച്ച് എയര്ടെല്

ഡല്ഹിയില് പ്രതിഷേധക്കാരെ മര്ദിച്ച സംഭവം: 10 കേസ് രജിസ്റ്റര് ചെയ്ത് പൊലീസ്, 5 പേര് അറസ്റ്റില്

കനത്ത തോൽവി, രണ്ടാം പോരിൽ ബ്ലാസ്റ്റേഴ്സ് ഞെട്ടി!

തൊടുപുഴ: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിതീഷ് ദുര്മന്ത്രവാദത്തിന്റെ കഥ എഴുതുന്ന ആള്. ഓണ്ലൈന് സൈറ്റിലൂടെ ഇയാള് ആഭിചാരക്രിയകളിലൂടെ പെണ്കുട്ടിയെ സ്വന്തമാക്കുന്ന ദുര്മന്ത്രവാദിയുടെ കഥ പറയുന്ന നോവലാണ് എഴുതിയിരിക്കുന്നത്. മഹാമാന്ത്രികമെന്നാണ് നോവലിന്റെ പേര്. 2018 ല് പ്രസിദ്ധികരിച്ച നോവല് ഇതുവരെ അരലക്ഷത്തോളം പേരാണു വായിച്ചത്. നിതീഷ് പി ആര് എന്ന തൂലികാ നാമത്തിലാണ് ഓണ്ലൈന് സൈറ്റില് നോവല് പ്രസിദ്ധീകരിച്ചത്.
ഓണ്ലൈന് സൈറ്റില് പ്രസിദ്ധികരിച്ച നോവലില് അടിമുടി ദുര്മന്ത്രവാദവും ആഭിചാരക്രിയകളും പകപോക്കലുമാണ്. ഒരു നിഷ്കളങ്ക പെണ്കുട്ടിയെ ബുദ്ധിഭ്രമത്തിന് അടിമയാക്കി സ്വന്തമാക്കാന് ശ്രമിക്കുന്ന ദുര്മന്ത്രവാദിയും അയാളില്നിന്നും പെണ്കുട്ടിയെ മോചിപ്പിക്കാന് ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണു നോവലിന്റെ ഇതിവൃത്തം. സിനിമയിലെ സീനുകള്ക്ക് സമാനമായ രീതിയിലാണ് ഇയാള് കുറ്റകൃത്യത്തെ മറയ്ക്കാന് ശ്രമിച്ചത്. ദൃശ്യം സിനിമയിലേതുപോലെയാണ് ഇയാള് കുറ്റകൃത്യത്തെ മറയ്ക്കാന് ശ്രമിച്ചത്. ദൃശ്യത്തില് നായകന് മൃതദേഹം പൊലീസ് സ്റ്റേഷന്റെ തറയിലാണു മറവു ചെയ്തതെങ്കില് ഇവിടെ വിജയന് എന്നയാളുടെ മൃതദേഹം വീടിന്റെ തറയിലാണ് നിതീഷ് മറവു ചെയ്തത്. കൂട്ടുപ്രതി പിടിയിലായ ദിവസം താന് കൊച്ചിയിലായിരുന്നെന്നു കാണിക്കാന് ബസ് ടിക്കറ്റും പൊലീസിനെ കാണിച്ചു.

നിതീഷ് പി ആര് എന്ന പേരില് എഴുതിയ കഥകള്
2018ല് ആറ് അധ്യായങ്ങളാണ് മഹാമാന്തികമെന്ന പേരില് എഴുതിയിരിക്കുന്നത്. പകുതിയില് അവസാനിപ്പിച്ച നോവലിന്റെ ബാക്കി കഥ അന്വേഷിച്ച് വായനക്കാര് കമന്റ് ചെയ്തിട്ടുണ്ട്. മന്ത്രവാദത്തിലൂടെ ചുടലരക്ഷസിനെ വിളിച്ചു വരുത്തുന്നതും താന്ത്രിക വിദ്യകളുമൊക്കെ നോവലില് ഉണ്ട്. മറ്റ് രണ്ട് നോവലുകള് കൂടി നിതീഷ് എഴുതിയിട്ടുണ്ട്. എന്നാല് ഇവയും പൂര്ത്തിയാക്കിയിട്ടില്ല. ഇതിനിടയിലാണ് ഇയാള് പിടിയിലാകുന്നത്.

മഹാമാന്ത്രികം എന്ന നോവലിന്റെ ആദ്യ ഭാഗം
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




