ദിലീപ് എത്തിയത് അനൂപിനൊപ്പം; അഞ്ച് പ്രതികളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി 

വെള്ള ഇന്നോവ കാറിലാണ് ഇരുവരും കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിയത്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:57 am IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതി ദിലീപ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. ദിലീപും സഹോദരൻ അനുപൂം സഹോദരീ ഭർത്താവ് സൂരജും ഒന്നിച്ചാണ് എത്തിയത്. KL07CT1000 വെള്ള ഇന്നോവ കാറിലാണ് മൂവരും കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിയത്. 

ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ നേരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്നാണ് അഞ്ച് പേർ‌ക്കും നോട്ടീസ് നൽകിയിരുന്നത്. ഇന്ന് മുതൽ മൂന്ന് ദിവസം  ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കോടതി ഉത്തരവ്.  ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോർട്ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറിൽ നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now