
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

തിരുവനന്തപുരം: വര്ഷങ്ങള്ക്കിപ്പുറം കെഎസ്ആര്ടിസി ബസില് കയറിയും തന്റെ കോളജ് കാലത്തെ ട്രാന്സ്പോര്ട്ട് ബസ് യാത്രാ ഓര്മകള് പങ്കുവച്ചും നടൻ മോഹന്ലാല്. കെഎസ്ആര്ടിസിയുടെ ഏറ്റവും പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിര്വ്വഹിക്കുന്നതിന് മുന്നോടിയായാണ് മോഹന്ലാല് കെഎസ്ആര്ടിസിയുടെ പുതിയ വോള്ബോ ബസുകള് അടക്കം പരിചയപ്പെടാന് എത്തിയത്.
കോര്പറേഷന്റെ പുതിയ വോള്ബോ ബസില് മോഹന്ലാല് യാത്ര ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളാല് അത് ഉണ്ടാവില്ല. “തിരുവനന്തപുരത്ത് ബസിൽ സഞ്ചരിക്കുക എന്ന് പറയുന്നത് ഒരു പ്രത്യേകാനുഭവം ആണ്. മുന്പ് കെഎസ്ആര്ടിസിയില് ധാരാളം സഞ്ചരിച്ചിട്ടുണ്ട്. അന്ന് ഇത്തരം ബസുകളൊന്നും ഇല്ല. ട്രാന്സ്പോര്ട്ട് എന്ന് പറയുന്നത് ഗംഭീരമായിട്ട് മാറുകയാണ്.
കംഫര്ട്ടബിള് ആയ ഒരു ട്രാന്സ്പോര്ട്ടിംഗ് സിസ്റ്റം കൊണ്ടുവരാന് ഗണേഷ് കുമാറിന് സാധിച്ചു എന്നാണ് ഞാന് കരുതുന്നത്. എന്റെ സ്നേഹിതനും കുടുബ സുഹൃത്തും ആയതുകൊണ്ട് പറയുകയല്ല. അദ്ദേഹം കെഎസ്ആര്ടിസിക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള് ചെയ്യുന്നുണ്ട്”, മോഹന്ലാല് മാധ്യമങ്ങളോട് പറഞ്ഞു.
ബസില് കയറിയപ്പോള് പഴയ കോളജ് കാലം ഓര്മ വന്നോ എന്ന ചോദ്യത്തിന് അത് ബസ് കാണുമ്പോള്ത്തന്നെ ഓര്മ വരുമെന്നായിരുന്നു മോഹന്ലാലിന്റെ ചിരിയോടെയുള്ള മറുപടി. കെഎസ്ആര്ടിസിയുടെ പുതിയ ബസുകളുടെ ഫ്ലാഗ് ഓഫിന്റെ ഭാഗമായി ഓര്മ എക്സ്പ്രസ് എന്ന പേരില് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു.
ഇതിന്റെ ഭാഗമായി പ്രിയദര്ശന്, മണിയന്പിള്ള രാജു എന്നിവര് മന്ത്രി ഗണേഷ് കുമാറിനൊപ്പം കെഎസ്ആര്ടിസിയുടെ ഡബിള് ഡെക്കര് ബസില് സഞ്ചരിച്ച് പഴയ കെഎസ്ആര്ടിസി യാത്രാ ഓര്മകള് പങ്കുവച്ചിരുന്നു.
Summary
Kerala News: Actor Mohanlal KSRTC bus travel memories.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






