നടിയെ ആക്രമിച്ച കേസ്: ദിലീപും ശരത്തും കോടതിയില്‍; കുറ്റം നിഷേധിച്ചു

നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ ദിലീപും ശരത്തും എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരായി

കേസിലെ പ്രതി ദിലീപ് /ഫയല്‍ ചിത്രം
Last Updated :20 January 2024, 9:08 am IST
Edited by :migrator

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ ദിലീപും ശരത്തും എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരായി. തുടരന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച അധിക കുറ്റപത്രം ഇരുവരെയും വായിച്ചു കേള്‍പ്പിച്ചു. എട്ടാം പ്രതിയായ ദിലീപും പതിനഞ്ചാം പ്രതിയായ ശരത്തും കുറ്റം നിഷേധിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

തുടരന്വേഷണത്തിലെ കണ്ടെത്തലുകള്‍ക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി ഇന്നു ഹാജരാവാന്‍ ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധികമായി ചുമത്തിയ കുറ്റം റദ്ദാക്കാനാണ് ദീലീപ് കോടതിയെ സമീപിച്ചത്. കോടതിയില്‍ തെളിവായി നല്‍കിയ ഫോണുകളില്‍നിന്നു വിവരങ്ങള്‍ മായ്ചുകളഞ്ഞെന്നാണ് ദിലീപിനെതിരായ കുറ്റം. തുടരന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ പ്രതി ചേര്‍ത്ത നടപടി ചോദ്യം ചെയ്താണ് ശരത് ഹര്‍ജി നല്‍കിയത്.

തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് അന്വേഷണ റിപ്പോര്‍ട്ട് തള്ളാന്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now