
News Now
എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചവര്‍ക്ക് നന്ദി അറിയിച്ച് സഹോദരന്. 'സമയവും പ്രായവും മറന്ന് നിങ്ങളെല്ലാം ഇവിടെ നില്ക്കുന്നതില് സന്തോഷമുണ്ട്, അതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ജ്വാല കളക്ടീവ് സംഘടിപ്പിച്ച ' അവള്‍ക്കൊപ്പം' ഐക്യദാര്‍ഢ്യ പരിപാടിയിലായിരുന്നു അതിജീവിതയുടെ സഹോദരന്റെ പ്രതികരണം. ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
നിങ്ങളോട് എന്താണ് പറയേണ്ടതെന്ന് അറിയില്ല. നിങ്ങളെ കാണാനും കേള്‍ക്കാനുമാണ് താന്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ നിരവധി പേരാണ് അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി പങ്കെടുത്തത്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്റെ വിഡിയോ പങ്കുവെച്ച മൂന്ന് പേരെ തൃശൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വിഡിയോ വാണിജ്യാടിസ്ഥാനത്തില്‍ പങ്കുവെച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിഎന്‍എസ് 72,75 ഐടി ആക്ട് സെക്ഷന്‍ 67 ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
എറണാകുളം, ആലപ്പുഴ, തൃശൂര്‍ സ്വദേശികളാണ് അറസ്റ്റിലായവര്‍. ഇവര്‍ പണം വാങ്ങി ദുരുദ്ദേശത്തോടെ വിഡിയോ ഷെയര്‍ ചെയ്തു എന്നാണ് പൊലീസ് കണ്ടെത്തല്‍. ഇരുനൂറിലേറെ സൈറ്റുകളില്‍ ഇത്തരത്തില്‍ വിഡിയോ ഷെയര്‍ ചെയ്തതായും പൊലീസ് കണ്ടെത്തി. വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ ദേശ്മുഖ് മുന്നറിയിപ്പ് നല്കി.
Summary
Actress attack case; survivor's brother says thanks to all who support them
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


