News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കൊച്ചി: ജീവിതത്തില്‍ വലിയ പ്രതിസന്ധിയുണ്ടായപ്പോള്‍ കൂടെ നിന്നയാളാണ് പി ടി തോമസെന്ന് നടി ഭാവന. ഒരുപാധികളുമില്ലാതെ മറ്റൊരാളുടെ പ്രശ്നത്തില്‍ കൂടെനില്ക്കാന് വലിയ മനസ് തന്നെവേണം. അത് പി ടി തോമസിന് ഉണ്ടായിരുന്നുവെന്നും ഭാവന വ്യക്തമാക്കി. തൃക്കാക്കര മണ്ഡലത്തില്‍ സംഘടിപ്പിച്ച ആശാപ്രവര്‍ത്തകര്‍ക്ക് ഹൃദയാഭിവാദ്യം എന്ന പരിപാടി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു ഭാവന.
ഇതുപോലുള്ള പരിപാടിയില്‍ പങ്കെടുത്ത് പോകുന്നതാണ് തനിക്ക് സന്തോഷമെന്ന് ഭാവന പറഞ്ഞു. ഇപ്പോഴും എനിക്ക് പ്രസംഗിക്കാനൊന്നും അറിയില്ല. അങ്ങനെയൊരു പരിപാടിയിലേക്ക് ഉമാ തോമസ് വിളിച്ചപ്പോള്‍ എന്തായാലും പങ്കെടുക്കണമെന്ന് തോന്നി. ഇതിനിടയില്‍ പലതവണ പരിപാടിയുടെ ഡേറ്റ് മാറിയെങ്കിലും അതില്‍ പങ്കെടുക്കാന്‍ സാധിച്ചുവെന്നും ഭാവന പറഞ്ഞു.
പി ടി തോമസ് സാറിനെ ഒരിക്കും മറക്കാനാവില്ല. എന്റെ ജീവിതത്തില്‍ ഒരു പ്രതിസന്ധിയുണ്ടായപ്പോള്‍ എനിക്കൊപ്പം വളരെ ശക്തമായിനിന്ന ഒരാളാണ് അദ്ദേഹം. നമ്മുടെ ജീവിതത്തില്‍ ഇതുപോലുള്ള ഒരുപാടുപേരെ കണ്ടുമുട്ടാന്‍പറ്റില്ല. ഒരുപാധികളുമില്ലാതെ മറ്റൊരാളുടെ പ്രശ്നത്തില്‍ കൂടെനില്ക്കാന് വലിയ മനസ് തന്നെവേണം. എനിക്കും എന്റെ കുടുംബത്തിനും പി ടി തോമസ് ഒരിക്കലും മറക്കാന്‍പറ്റില്ല. ഈ ചടങ്ങിലേക്ക് ഉമച്ചേച്ചി വിളിക്കുക എന്നുപറഞ്ഞാല്‍ പി ടി തോമസ് സാര്‍ വിളിക്കുന്നതുപോലെതന്നെയാണ്. ഭാവന ചൂണ്ടിക്കാട്ടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തിരിച്ചൊന്നും ആഗ്രഹിക്കാതെ നമ്മുടെ നാടിനും സമൂഹത്തിനുംവേണ്ടി ജോലി ചെയ്യുന്നവരാണ് ആശാ വര്‍ക്കര്‍മാര്‍. ചിറകുകളില്ലാത്ത മാലാഖമാരെന്നുവേണം ഇവരെ വിശേഷിപ്പിക്കാനെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'നിനക്ക് എയ്ഡ്സ് ഉണ്ടോ?' എന്ന് ചോദിച്ചു; കഫേയില്‍ ഇരുത്തി മറ്റൊരു കാമുകിയെ കാണാന്‍ പോയി; മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

'അവന് വയലന്റ് ആകുമോ?'; എഡിഎച്ച്ഡി തുറന്നു പറഞ്ഞ ശേഷം നസ്രിയയോട് ബന്ധുക്കള്‍ ചോദിച്ചത്; ഫഹദ് ഫാസില്‍ പറയുന്നു

