
ഫീസ് 3000 രൂപ, രണ്ടാം ഘട്ട ഓണ്‍ലൈന്‍ ബുക്കിങ് ജനുവരി മൂന്നാം വാരം; അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിന് ഇന്ന് തുടക്കം
അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിന് ഇന്ന് തുടക്കം. ഫെബ്രുവരി 11 വരെയാണ് ട്രക്കിങ്

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിന് ഇന്ന് തുടക്കം. ഫെബ്രുവരി 11 വരെയാണ് ട്രക്കിങ്. ട്രക്കിങ് ഫീസ് 2420 രൂപയും ഇക്കോസിസ്റ്റം മാനേജ്മെന്റ് സ്പെഷ്യല്‍ ഫീസ് 580 രൂപയും ഉള്‍പ്പടെ ഒരാള്‍ക്ക് 3000 രൂപയാണ് ഫീസ്. രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ (മോഡേണ്‍ മെഡിസിന്) ഏഴു ദിവസത്തിനുള്ളില്‍ നല്കുന്ന മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് ട്രക്കിങ് അനുവദിക്കുക.
ഓണ്‍ലൈന്‍ ബുക്കിങ് രണ്ടു ഘട്ടങ്ങളിലായാണ്. 14 മുതല്‍ 31 വരെയുള്ള ട്രക്കിങ്ങിന് ജനുവരി ആദ്യവാരമാണ് ബുക്കിങ് ആരംഭിച്ചത്. ഫെബ്രുവരി 1 മുതല്‍ 11 വരെയുള്ള ട്രക്കിങ്ങിന് ജനുവരി മൂന്നാം വാരത്തെ അവസാന ദിവസങ്ങളിലായിരിക്കും ബുക്കിങ്.
News Now
7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു

Summary
Agasthyarkoodam trekking starts from today
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




