
ഭാര്യമാരെ കടന്നുപിടിച്ചു; ചോദ്യം ചെയ്ത എജീസ് ഉദ്യോഗസ്ഥരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
രാത്രി കുടുംബസമേതം നടക്കാനിറങ്ങിയ എജീസ് ഓഫീസ് ഉദ്യോഗസ്ഥരെ അക്രമിസംഘം വെട്ടിപരിക്കേല്‍പ്പിച്ചു
തിരുവനന്തപുരം: രാത്രി കുടുംബസമേതം നടക്കാനിറങ്ങിയ എജീസ് ഓഫീസ് ഉദ്യോഗസ്ഥരെ അക്രമിസംഘം വെട്ടിപരിക്കേല്‍പ്പിച്ചു. ഉത്തരേന്ത്യക്കാരായ രണ്ട് പേര്‍ക്കാണ് വെട്ടേറ്റത്. ഭാര്യമാരെ കടന്നുപിടിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ അതിക്രമം ഉണ്ടായത്. ഇന്നലെ രാത്രി കുടുംബസമേതം നടക്കാനിറങ്ങിയപ്പോഴാണ് പേട്ടയില്‍ വച്ചാണ് സംഭവം.
എജീസ് ഓഫീസിലെ സീനിയര്‍ അക്കൗണ്ടന്റ് രവി യാദവ്, ഡാറ്റ ഓപ്പറേറ്റര്‍ ജഗത് സിങ് എന്നിവര്‍ക്കാണ് അക്രമികളില്‍ നിന്ന് വെട്ടേറ്റത്. രാത്രി 9 മണിയോടെയായിരുന്നു ഇരുചക്രവാഹനത്തിലെത്തിയ രണ്ടംഗ സംഘത്തിന്റെ ആക്രമണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇരുചക്രവാഹനം നിര്‍ത്തി അക്രമികള്‍ ഭാര്യമാരെ കടന്നുപിടിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കൈയില്‍ മൂര്‍ച്ചയുള്ള ആയുധങ്ങളും ഉണ്ടായിരുന്നു. കുഞ്ഞുങ്ങളെ വെട്ടുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ രണ്ടംഗസംഘം വെട്ടുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ഇവരെ പൊലീസാണ് പേട്ട ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിന് പിന്നാലെ അക്രമികള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചതായി പൊലീസ് പറയുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | തമിഴ്നാട്ടിൽ ടിവികെ മുന്നേറ്റം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

വോട്ടര്‍ പട്ടിക: പേരുചേര്‍ക്കല്‍ പ്രത്യേക യജ്ഞം 15 മുതല്‍

റെയിൽ ഗതാഗതത്തിലെ വലിയ തടസ്സമൊഴിയുന്നു; ഷൊർണ്ണൂർ - വള്ളത്തോൾ നഗർ പാത ഇരട്ടിപ്പിക്കലിന് ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം
'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍


