
News Now
പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ് 2026 വിപണിയില്‍

വിമാനയാത്രയ്ക്കിടെ കയ്യാങ്കളി; ഫ്ളൈറ്റ് അറ്റന്‍ഡന്റിന്റെ മുഖത്ത് ഇടിച്ചു, കടിച്ചു; നടി സെല്‍മ ബ്ലയര്‍ അറസ്റ്റില്‍

ഈ വര്‍ഷം ബുക്കിങ് ബാക്കിയുള്ളത് മൂന്ന് ദിവസം മാത്രം; രാംലീല മൈതാനത്തിന് കെട്ടിവെക്കേണ്ടത് 1.21 ലക്ഷം; 'പൂട്ട്' ഇട്ട് അധികൃതര്‍

'ആ കുടുംബങ്ങളെ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുകയാണ്; പ്രതിയെ ബോസ്റ്റല്‍ ഹോമിലേക്ക് അയച്ചത് കോടതി'; കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി

പാലക്കാട്: വാളയാര്‍ കേസില്‍ പുനര്‍വിചാരണയും തുടരന്വേഷണവും വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി എകെ ബാലന്‍. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മന്ത്രി കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി. മന്ത്രിയുടെ പാലക്കാട്ടെ വീട്ടിലേക്ക് മാതാപിതാക്കളുടെ കാല്‍നടയാത്ര എത്തിച്ചേര്‍ന്നതിന് പിന്നാലെയാണ് മന്ത്രി മാതാപിതാക്കളോട് സംസാരിച്ചത്. അതേസമയം കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മാതാപിതാക്കള്‍ ആവര്‍ത്തിച്ചു.
വാളയാര്‍ കുട്ടികളുടെ മാതാപിതാക്കള്‍ രണ്ടാഴ്ചമുന്‍പ് സമരം നടത്തിയപ്പോള്‍ ഇപ്പോഴെന്തിനാണ് സമരമെന്ന് മന്ത്രി എകെ ബാലന്‍ ചോദിച്ചത് വിവാദമായിരുന്നു. ഇതിന് മറുപടിയെന്നോണമാണ് വീട്ടിലെത്തി മന്ത്രിയെ കാണുവാനായി മാതാപിതാക്കള്‍ കാല്‍നടയാത്ര നടത്തിയത്. കഴിഞ്ഞ പത്തിന് വാളയാറില്‍ നിന്ന് തുടങ്ങിയ യാത്ര ഇന്നുച്ചയോടെ മന്ത്രിയുടെ പാലക്കാട്ടെ വസതിക്ക് മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു.
എന്നാല്‍ മാതാപിതാക്കളെയും സമരസമിതി പ്രതിനിധികളെയും കാണാന്‍ മന്ത്രി താല്‍പര്യമെടുത്തു. കേസ് നടപടികളും സര്‍ക്കാര്‍ നിലപാടും മന്ത്രി മാതാപിതാക്കളോട് വിശദീകരിച്ചു. കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം.നടപടിയെടുക്കുംവരെ സമരം തുടരുമെന്ന് മാതാപിതാക്കളും സമരസമിതിയും അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ് 2026 വിപണിയില്‍

വിമാനയാത്രയ്ക്കിടെ കയ്യാങ്കളി; ഫ്ളൈറ്റ് അറ്റന്‍ഡന്റിന്റെ മുഖത്ത് ഇടിച്ചു, കടിച്ചു; നടി സെല്‍മ ബ്ലയര്‍ അറസ്റ്റില്‍

