News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

തൃശൂര്: സംസ്ഥാനത്ത് രണ്ട് സുപ്രധാന പദ്ധതികള്ക്ക് കൂടി കേന്ദ്ര സര്ക്കാരിന്റെ അംഗീകാരം. ആലപ്പുഴ- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കല്, പാലക്കാട് ടൗണ്- പറളി ബൈപാസ് ലൈന് എന്നി പദ്ധതികള്ക്ക് മന്ത്രാലയം അംഗീകാരം നല്കിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. വികസനത്തിന്റെ പാതയില് കേരളത്തിന് കരുത്തേകുന്ന രണ്ട് വലിയ പ്രഖ്യാപനങ്ങളാണിതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
ആലപ്പുഴ- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് 324.16 കോടി രൂപയും പാലക്കാട് ടൗണ് - പറളി ബൈപാസ് ലൈന് (1.80 കി.മീ) 163.57 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. 12.66 കിലോമീറ്ററാണ് ആലപ്പുഴ- അമ്പലപ്പുഴ പാതയുടെ ദൂരം. പദ്ധതി യാഥാര്ത്ഥ്യമാകുന്നതോടെ എറണാകുളം- തുറവൂര്- കായംകുളം റൂട്ടിലെ ഏറ്റവും വലിയ തടസ്സമായിരുന്ന സിംഗിള് ലൈന് കുരുക്കിന് പരിഹാരമാകും. ഒപ്പം പ്രതിദിനം ഇരുവശങ്ങളിലേക്കുമായി ഒന്പത് പുതിയ പാസഞ്ചര് ട്രെയിനുകള്ക്ക് കൂടി വഴിതുറക്കും. ചരക്ക് നീക്കം സുഗമമാകുന്നതിലൂടെ റെയില്വേയുടെ വരുമാനത്തിലും വലിയ വര്ധന ഉണ്ടാവും.
പാലക്കാട് ടൗണ് - പറളി ബൈപാസ് ലൈന് വരുന്നതോടെ പാലക്കാട് ജംഗ്ഷനിലെ ട്രെയിന് എന്ജിന് മാറ്റുന്നത് മൂലമുള്ള കാത്തിരിപ്പ് പഴങ്കഥയാകും. പാസഞ്ചര് ട്രെയിനുകളുടെ യാത്രാസമയം 40-44 മിനിറ്റും ചരക്ക് തീവണ്ടികളുടേത് 120 മിനിറ്റും ലാഭിക്കാന് ഇതുവഴി സാധിക്കും. ഷൊര്ണ്ണൂര്, തിരുവനന്തപുരം, പൊള്ളാച്ചി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളുടെ സമയക്രമവും മെച്ചപ്പെടും.
Summary
Alappuzha- Ambalappuzha road doubling, Palakkad Town- Parali bypass line; Projects worth 500 crore approved
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





