'ആംബുലന്‍സ് ചരക്കുവണ്ടിയാക്കി'; പാലക്കാട്ടെ സര്‍ക്കാര്‍ പ്രസ്സില്‍ നിന്നും സാധനങ്ങള്‍ എത്തിച്ചു; പഞ്ചായത്തിനെതിരെ പരാതി

തലയോലപ്പറമ്പ് പഞ്ചായത്തിലേക്ക് ബുക്കുകളും പേപ്പറും എത്തിക്കാന്‍ ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് ആരോപണം

Allegation that the ambulance was misused as a cargo vehicle
ആംബുലന്‍സില്‍ നിന്നും സാധനങ്ങള്‍ ഇറക്കുന്നു
Edited by :Sujith
Last Updated :27 ഒക്ടോബർ 2025, 8:46 am IST

കോട്ടയം: ആംബുലന്‍സ് ചരക്കുവണ്ടിയായി ദുരുപയോഗം ചെയ്തതായി ആരോപണം. തലയോലപ്പറമ്പ് പഞ്ചായത്തിലേക്ക് ബുക്കുകളും പേപ്പറും എത്തിക്കാനാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ പഞ്ചായത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് നല്‍കിയ ആംബുലന്‍സാണ് പഞ്ചായത്ത് അധികൃതര്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തത്.

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടെ സര്‍ക്കാര്‍ പ്രസില്‍ നിന്നാണ് പേപ്പറുകളും ബുക്കുകളും അച്ചടി പ്രസിദ്ധീകരണങ്ങളും ആംബുലന്‍സില്‍ പഞ്ചായത്തില്‍ എത്തിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഡ്രൈവറെ കൂടാതെ പഞ്ചായത്തിലെ യുഡി ക്ലാര്‍ക്കും ടെക്‌നിക്കല്‍ അസിസ്റ്റന്റും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. പഞ്ചായത്ത് ആവശ്യങ്ങള്‍ക്കായി ആംബുലന്‍സ് ദുരുപയോഗം ചെയ്യുന്നത് പതിവാണെന്നാണ് ആരോപണം.

പഞ്ചായത്തിന്റെ വാഹനം ദീര്‍ഘയാത്രക്ക് പറ്റില്ലെന്നും പുറത്തുനിന്ന് വാഹനം വിളിച്ചാല്‍ വലിത തുക ചെലാവാകുമെന്നതിനാലുമാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. നിയമവിരുദ്ധമായി ആംബുലന്‍സ് ഉപയോഗിച്ച സാഹചര്യത്തില്‍ പഞ്ചായത്ത് സെക്രട്ടറി, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തദ്ദേശവകുപ്പ് കോട്ടയം ജോയിന്റ് ഡയറക്ടര്‍, വൈക്കം ആര്‍ടിഒ എന്നിവര്‍ക്ക് തലയോലപ്പറഞ്ച് ബിജെപി പഞ്ചായത്ത് കമ്മിറ്റി പരാതി നല്‍കി.

News Now

Summary

Allegation that the ambulance was misused as a cargo vehicle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates