ആലുവ മേല്‍പാലത്തില്‍ നിന്ന് ഭിത്തി തകർത്ത് കാർ താഴേക്ക് പതിച്ചു; അഞ്ച് സ്ത്രീകൾക്ക് പരിക്ക്

കാറിലുണ്ടായിരുന്ന അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു

Car accident
ആലുവ മേല്‍പാലത്തില്‍ നിന്ന് കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചുടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Last Updated :5 July 2024, 8:20 pm IST
Edited by :Anju

കൊച്ചി: എറണാകുളം-ആലുവ ബൈപ്പാസ് മേല്‍പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് കാര്‍ താഴേക്ക് പതിച്ചു. കാറിലുണ്ടായിരുന്ന അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ എറണാകുളം ദിശയിലേക്കുള്ള സമാന്തര ദിശയിലേക്കാണ് പതിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ഇബി വിതരണ ബോക്‌സ്, മെട്രോ നടപ്പാതയിലെ ഇരിപ്പിടം, മരം എന്നിവ തകര്‍ത്താണ് കാര്‍ റോഡിലേക്ക് വീണത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now