തൃശൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, രോഗി മരിച്ചു

അകതിയൂര്‍ സ്വദേശി ജോണി (65) ആണ് മരിച്ചത്.

ambulance
അപകടത്തില്‍ തകര്‍ന്ന ആംബുലന്‍സ്വീഡിയോ സ്ക്രീന്‍ഷോട്ട്
Edited by :athira.v.augustine
Last Updated :28 ജൂൺ 2024, 7:23 pm IST

തൃശൂര്‍: കുന്നംകുളം ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. അകതിയൂര്‍ സ്വദേശി ജോണി (65) ആണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഗുരുവായൂര്‍ റോഡിലാണ് അപകടമുണ്ടായത്. സൈറണ്‍ മുഴക്കിയാണ് ആംബുലന്‍സ് വന്നിരുന്നത്. ഇതിനിടെ ഓട്ടോറിക്ഷ പെട്ടെന്ന് യു ടേണ്‍ എടുക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു. ഇരുവാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ക്ക് പരിക്കുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now