ഏലൂർ സ്വദേശിയായ സിന്ധു ആണ് ആക്രമണത്തിന് ഇരയായത്

murder attempt
കൊച്ചിയിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമംSource by : പ്രതീകാത്മക ചിത്രം
Last Updated :30 October 2024, 10:20 pm IST

News Now

കൊച്ചി: കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം. ഏലൂരിലാണ് സംഭവമുണ്ടായത്. ഏലൂർ സ്വദേശിയായ സിന്ധു ആണ് ആക്രമണത്തിന് ഇരയായത്. സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവറായ മുളവുകാട് സ്വദേശി ദീപു ആണ് ആക്രമണം നടത്തിയത്. ഇവരുടെ കഴുത്തിന് ആഴത്തിൽ വെട്ടേറ്റു.

ഇന്ന് രാത്രി എട്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. യുവതിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്താനാണ് ദീപു ശ്രമിച്ചത്. കഴുത്തിൽ ആഴത്തിൽ പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക ഇടപാടുകളുമായുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates