
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തൃശൂര്‍: അന്തിക്കാട് പൊലീസിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അരിമ്പൂര്‍ സ്വദേശി അഖില്‍ യേശുദാസിനെ സന്ദര്‍ശിച്ച് വി എം സുധീരന്. ഡിസിസി ജന. സെക്രട്ടറി അഡ്വ. വി സുരേഷ് കുമാറിന് ഒപ്പമാണ് മുതിര്‍ന്ന നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായ വി എം സുധീരന് തൃശൂര്‍ ദയ ആശുപത്രിയില്‍ എത്തിയത്.
പൊലീസില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ അഖിലിനോട് ചോദിച്ചറിഞ്ഞ സുധീരന് നീതിയ്ക്കു വേണ്ടി അഖില്‍ നടത്തുന്ന സര്‍വ്വ ശ്രമങ്ങള്‍ക്കും സകലവിധ പിന്തുണയും ഉണ്ടാകുമെന്ന് അറിയിച്ചു. അഖിലിന്റെ അമ്മ റീനയുമായും ആശയവിനിമയം നടത്തിയാണ് മടങ്ങിയത്.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 30നാണ് അഖില്‍ യേശുദാസിന് പൊലീസിന്റെ മര്‍ദനമേറ്റത്. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് പോയി എന്ന സംശയത്തിലാണ് അന്തിക്കാട് പൊലീസ് അഖിലിനെ വിളിച്ചു വരുത്തി മര്‍ദിക്കുകയായിരുന്നു. കുറ്റം സമ്മതിക്കണം എന്ന് പറഞ്ഞ് അഖിലിനെ എസ് ഐ അരിസ്റ്റോട്ടില്‍ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.
അഖിലിനെ മര്‍ദ്ദിക്കുന്നതിനിടയില്‍ എസ് ഐ അരിസ്റ്റോട്ടിലിന്റെ മോതിരം അദ്ദേഹത്തിന്റെ തന്നെ മൂക്കില്‍ കൊണ്ട് പരുക്കേറ്റതിനെ എസ്.ഐയെ തല്ലിയെന്ന് പറഞ്ഞ് സിപിഓമാരായ വിനോദും മഹേഷും പിന്നീട് ക്രൂരമായി മര്‍ദിച്ചെന്നും കുടുംബം ആരോപിക്കുന്നു. മര്‍ദനമേറ്റ ശേഷം നിരവധി അസുഖങ്ങളാല്‍ അഖിലിന്റെ ജീവിതം ബുദ്ധിമുട്ടിലായി, ശ്വാസകോശത്തിന് ഗുരുതരമായ പരുക്കേറ്റ അഖിലില്‍ ശസ്ത്രക്രിയക്ക് വിധേയനാകാനായാണ് ആശുപത്രിയിലെത്തിയത്.
Summary
Anthikad police custody tourture: Congress leader V M Sudheeran visits Arimpur native Akhil Yesudas, who is undergoing treatment for serious injuries sustained in the beating by the Anthikad police.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത്, ഇത് അദ്ദേഹത്തിനും കൂടിയുള്ളത്'; ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങി സത്യൻ അന്തിക്കാട്

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍, കെട്ടിയിട്ട് മര്‍ദനം, ഭര്‍ത്താവ് അറസ്റ്റില്‍


