
വീട് പൂട്ടി യാത്ര പോകുകയാണോ?, വിവരം പൊലീസിനെ അറിയിച്ച് സുരക്ഷ ഉറപ്പാക്കാം; പോല്‍ ആപ്പ് വഴി ചെയ്യേണ്ടത് ഇത്രമാത്രം
വീട് പൂട്ടി ദൂരയാത്രയ്ക്ക് പോകുമ്പോള്‍ ഇന്ന് എല്ലാവരുടെയും മനസില്‍ ടെന്‍ഷന്‍ ആണ്

തിരുവനന്തപുരം: വീട് പൂട്ടി ദൂരയാത്രയ്ക്ക് പോകുമ്പോള്‍ ഇന്ന് എല്ലാവരുടെയും മനസില്‍ ടെന്‍ഷന്‍ ആണ്. മോഷണ കേസുകള്‍ വര്‍ധിക്കുന്നതാണ് ഈ ആശങ്കയ്ക്ക് കാരണം. എന്നാല്‍ വീടുകള്‍ പൂട്ടി യാത്ര ചെയ്യുന്നവര്‍ അക്കാര്യം പൊലീസിന്റെ മൊബൈല്‍ ആപ്പ് വഴി അറിയിക്കുകയാണെങ്കില്‍ വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തുന്നതാണ്. ഇക്കാര്യം പലര്‍ക്കും അറിയില്ല. എല്ലാവര്ക്കും ഉപകാരപ്രദമായ പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പ് എല്ലാവരും അവരവരുടെ മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്ത് സേവനം പ്രയോജനപ്പെടുത്തണമെന്ന് കേരള പൊലീസ് ഫെയ്സ്ബുക്കിലൂടെ അഭ്യര്‍ഥിച്ചു.
ഇതുവരെ സംസ്ഥാനത്ത് ഈ സൗകര്യം വിനിയോഗിച്ചത് 31,188 പേരാണെന്നും കേരള പൊലീസ് അറിയിച്ചു. പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തിലാണ് ഇതിനായി അപേക്ഷിക്കേണ്ടതെന്നും കേരള പൊലീസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പ് വിവരം നല്‍കണം. യാത്രപോകുന്ന ദിവസങ്ങള്‍, വീടിന്റെ ഫോട്ടോ, സ്ഥിതിചെയ്യുന്ന സ്ഥലം, വിലാസം, ബന്ധുവിന്റേയോ അയല്‍വാസിയുടെയോ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്. ഏഴു ദിവസം മുന്‍പുവരെ വിവരം പൊലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരിക്കും. 14 ദിവസത്തിലധികം സേവനം ആവശ്യമായി വരികയാണെങ്കില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കണമെന്നും കേരള പൊലീസ് അറിയിച്ചു.
കുറിപ്പ്:
വീടുകള്‍ പൂട്ടിയിട്ട് യാത്രചെയ്യുന്നവര്‍ അക്കാര്യം പോലീസിന്റെ മൊബൈല്‍ ആപ്പ് വഴി അറിയിച്ചാല്‍ വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും. ഇതുവരെ സംസ്ഥാനത്ത് ഈ സൗകര്യം വിനിയോഗിച്ചത് 31,188 പേരാണ്.
പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പ് വിവരം നല്‍കണം. യാത്രപോകുന്ന ദിവസങ്ങള്‍, വീടിന്റെ ഫോട്ടോ, സ്ഥിതിചെയ്യുന്ന സ്ഥലം, വിലാസം, ബന്ധുവിന്റേയോ അയല്‍വാസിയുടെയോ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്. ഏഴു ദിവസം മുന്‍പുവരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലായിരിക്കും. 14 ദിവസത്തിലധികം സേവനം ആവശ്യമായി വരികയാണെങ്കില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കണം.
സാധാരണക്കാര്‍ക്കും ലളിതമായി ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും പോല്‍-ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. ഇതിനോടകം 17 ലക്ഷത്തോളം ആളുകള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച ജനപ്രിയ ആപ്പുകളില്‍ ഒന്നായി കേരള പോലീസിന്റെ ഈ പോല്‍-ആപ്പ് (POL-APP) മാറിയിട്ടുണ്ട്. എല്ലാവര്ക്കും ഉപകാരപ്രദമായ ഈ ആപ്പ് എല്ലാവരും അവരവരുടെ മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് കേരള പോലീസ് അഭ്യര്‍ത്ഥിച്ചു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Are you going on a trip while locking up your house? You can ensure your safety by informing the police; this is all you need to do via the Pol app
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




