
News Now
'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

മലപ്പുറം: കൊണ്ടോട്ടി പുളിക്കലില് പൊലീസുകാരനും യുവാവും തമ്മില് മല്പ്പിടിത്തം. വാഹന പാര്ക്കിങ്ങിനെ ചൊല്ലിയുള്ള തര്ക്കമാണ് മല്പ്പിടിത്തത്തില് കലാശിച്ചത്. സംഭവത്തില് കൊണ്ടോട്ടി സ്വദേശി നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെതിരെ പരാതിയുമായി നൗഫലിന്റെ കുടുംബം രംഗത്തുവന്നു.
കൊണ്ടോട്ടിയില് നടുറോഡില് വച്ചാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ നൗഫലും പൊലീസുകാരനും തമ്മിലുള്ള തര്ക്കം മല്പ്പിടിത്തത്തില് കലാശിക്കുകയായിരുന്നു. ഓട്ടോറിക്ഷ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്ക്കം ഉണ്ടായത്.
വാക്കേറ്റത്തിനിടെ യുവാവിനെ സിവില് പൊലീസ് ഓഫീസര് കസ്റ്റഡിയിലെടുക്കാന് ശ്രമിച്ചു. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ ഉണ്ടായ പിടിവലിയുടെയും മല്പ്പിടിത്തത്തിന്റെ ദൃശ്യങ്ങള് പുറത്തുവന്നു. പിന്നാലെയാണ് നൗഫലിന്റെ കുടുംബം പൊലീസുകാരനെതിരെ പരാതിയുമായി രംഗത്തുവന്നത്. ഓട്ടോറിക്ഷയില് നൗഫലിന്റെ സഹോദരി ഉണ്ടായിരുന്നു. അവരും പൊലീസിനെതിരെ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



