
അരൂർ-തുറവൂർ ഉയരപ്പാത നിര്‍മാണം; ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം
എറണാകുളം, ആലപ്പുഴ ഭാഗങ്ങളില്‍ നിന്ന് ഭാരവാഹനങ്ങൾ അരൂരിലേക്ക് കടത്തിവിടില്ല

ആലപ്പുഴ: അരൂർ-തുറവൂർ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം. ദേശീയപാത 66 അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ എത്ര ദിവസത്തേക്കാണ് നിയന്ത്രണമെന്നതിൽ ഇതുവരെ അറിയിപ്പുകൾ ലഭിച്ചിട്ടില്ല. അരൂർ അമ്പലത്തിന് വടക്കോട്ട് അരൂർ പള്ളി വരെയുള്ള റോഡിൽ കൊരുപ്പു കട്ട പാകുന്നതിനാലാണ് നിയന്ത്രണം.
കെഎസ്ആർടിസി ബസുകൾക്ക് നിയന്ത്രണം ബാധകമല്ല. ഭാരവാഹനങ്ങൾ എറണാകുളം ഭാഗത്ത് നിന്നോ ആലപ്പുഴ ഭാഗത്ത് നിന്നോ അരൂരിലേക്ക് കടത്തിവിടില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അരൂർ ഭാഗത്തേക്ക് വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എറണാകുളത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവർ കുണ്ടന്നൂർ ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തൃപ്പൂണിത്തുറ, പുതിയകാവ്, ഉദയംപേരൂർ, വൈക്കം, തണ്ണീർമുക്കം വഴി പോകണമെന്ന് അറിയിച്ചുണ്ട്. അല്ലെങ്കിൽ വലത്തേക്ക് തിരിഞ്ഞ് തേവരപ്പാലം കടന്ന് ബീച്ച് റോഡ്-പള്ളിത്തോട്, ചെല്ലാനം വഴി തീരദേശ റോഡിലൂടെ പോകണം.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്നവർ എംസി റോഡിലൂടെയോ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലൂടെയോ പോകണം.
അരൂക്കുറ്റി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്നവർ അരൂർ ക്ഷേത്രം ജങ്ഷനിൽ നിന്ന് ഫ്രീ ലെഫ്റ്റ് എടുത്ത് 300 മീറ്റർ മുന്നിലേക്ക് പോയ ശേഷം യൂ ടേൺ എടുത്തു പോകണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും



