വ്യത്യസ്ത സ്ഥലങ്ങളിലാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST

News Now

അഞ്ചരക്കണ്ടി: ഇരട്ട സഹോദരങ്ങളെ ഒരേ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വ്യത്യസ്ത സ്ഥലങ്ങളിലാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വേങ്ങാട് താളിക്കാട്ട് വീട്ടില്‍ പരേതരായ കുഞ്ഞിരാമന്റേയും മാധവിയുടേയും മക്കളായ 65 വയസുള്ള രാജന്‍, ഗംഗാധരന്‍ എന്നിവരെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടത്. വേങ്ങാട്ടുള്ള വീടിന്റെ പുറക് വശത്തെ മരത്തിലാണ് രാജനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

മുരുങ്ങേലിയിലുള്ള വീട്ടുപറമ്പിലെ മരത്തിലാണ് ഗംഗാധരനെ മരിച്ച നിലയില്‍ കണ്ടത്. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates