
ക്രിയാറ്റിന്‍ ടിന്നില്‍ ഒളിപ്പിച്ച് മെത്താഫെറ്റമിന്‍ കടത്താന്‍ ശ്രമം; തൃശൂര്‍ സ്വദേശി അറസ്റ്റില്‍
ക്രിയാറ്റിന്‍ ടിന്നില്‍ ഒളിപ്പിച്ച 142 ഗ്രാം മെത്താഫെറ്റാമിനും ഒരു ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

പാലക്കാട്: വാളയാറില്‍ ലക്ഷങ്ങള്‍ വിലവരുന്ന മെത്താഫെറ്റമിനുമായി തൃശൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍. തൃശൂര്‍ കുന്നംകുളം വെള്ളറക്കാട് സ്വദേശി ജിതിനാണ് എക്‌സൈസിന്റെ പിടിയിലായത്. ക്രിയാറ്റിന്‍ ടിന്നില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്.
ക്രിയാറ്റിന്‍ ടിന്നില്‍ ഒളിപ്പിച്ച 142 ഗ്രാം മെത്താഫെറ്റാമിനും ഒരു ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇന്നലെ അര്‍ധരാത്രി വാളയാര്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെയാണ് ലഹരിമരുന്നുകള്‍ പിടികൂടിയത്.
ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് വന്ന മാരുതി എന്ന എയര്‍ബസ്സിലായിരുന്നു ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. ജിതിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയാണ് ബാഗ് പരിശോധിച്ചത്. എന്‍ഡിപിഎസ് ആക്ട് പ്രകാരം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Attempt to smuggle methamphetamine, youth arrested
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




