നിര്‍ത്തിയിട്ട ഓട്ടോയ്ക്ക് പിന്നില്‍ കാറിടിച്ചു കയറി; ഓട്ടോ ഡ്രൈവർ മരിച്ചു

പൂവച്ചൽ ഉണ്ടപ്പാറ സ്വദേശി റഫീഖ് (49) ആണ് മരിച്ചത്.

auto driver
റഫീഖ്
Last Updated :23 August 2024, 9:06 pm IST
Edited by :Anju

തിരുവനന്തപുരം: നിര്‍ത്തിയിട്ടിരുന്ന ഓട്ടോയ്ക്ക് പിന്നില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം പൂവച്ചലില്‍ ഇന്ത്യന്‍ ബാങ്കിന് സമീപം വെള്ളിയാഴ്ച വൈകീട്ട് 3.30- ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ കാര്‍ ഓട്ടോയ്ക്ക് പിന്നിലിടിക്കുകയായിരുന്നു. പൂവച്ചൽ ഉണ്ടപ്പാറ സ്വദേശി റഫീഖ് (49) ആണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുകയും ഓട്ടോയിലുണ്ടായിരുന്ന റഫീക്ക് തെറിച്ച് മതിലിൽ ഇടിച്ചു നിലത്തേക്ക് വീഴുയും ചെയ്തു. തലയ്ക്ക് ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടമുണ്ടാക്കിയ കാറിനകത്ത് നിന്നും മദ്യ കുപ്പികൾ കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now