പാലത്തിന്റെ കൽക്കെട്ടിൽ നിന്ന് 16 അടി താഴ്ചയിലേക്ക് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു, ഭാര്യയ്ക്ക് പരിക്ക്
കൽക്കെട്ടിന്റെ രണ്ട് ചെറിയ തൂണുകൾ തകർത്താണ് ഓട്ടോ താഴേയ്ക്ക് മറിഞ്ഞത്. ഏതാണ്ട് 16 അടിയോളം താഴ്ചയിലുള്ള കുറ്റിക്കാട്ടിലേയ്ക്കാണ് ഓട്ടോ വീണത്
ആലപ്പുഴ; ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി പാലത്തിന്റെ കൽക്കെട്ടിൽ നിന്ന് താഴേയ്ക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വൈക്കം തലയോലപ്പറമ്പ് മിഠായികുന്ന് താമരശ്ശേരിൽ പരേതനായ കുഞ്ഞപ്പന്റെ മകൻ ടികെ ഷാജി (53) യാണ് മരിച്ചത്. ഓട്ടോറിക്ഷയിൽ കൂടെയുണ്ടായിരുന്ന ഷാജിയുടെ ഭാര്യ, തിരുനല്ലൂർ പുറത്തേവെളിയിൽ രജനിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പകൽ രണ്ടു മണിയോടെ ചേർത്തല വച്ചാണ് അപകടമുണ്ടായത്. തിരുനല്ലൂരിലെ രജനിയുടെ വീട്ടിൽ നിന്ന് ഇവർ തലയോലപ്പറമ്പിലേക്ക് പോകുകയായിരുന്നു. ചേർത്തല കാളികുളം - ചെങ്ങണ്ട റോഡിലെ പഴംകുളം പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. കൽക്കെട്ടിന്റെ രണ്ട് ചെറിയ തൂണുകൾ തകർത്താണ് ഓട്ടോ താഴേയ്ക്ക് മറിഞ്ഞത്. ഏതാണ്ട് 16 അടിയോളം താഴ്ചയിലുള്ള കുറ്റിക്കാട്ടിലേയ്ക്കാണ് ഓട്ടോ വീണത്.
രജനിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പരിസരവാസികൾ ഷാജിയെ ഉടൻതന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേർത്തലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രജനിയെ പിന്നീട് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷാജിയുടെ അമ്മ: പെണ്ണമ്മ. മക്കൾ: യദുകൃഷ്ണൻ, വിദുകൃഷ്ണൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
