ആത്മകഥ വിവാ​ദം; ഇപി ജയരാജന്റെ മൊഴിയെടുത്ത് പൊലീസ്

ഡിസി ബുക്സിനെതിരെ ജയരാജൻ നിയമ നടപടി സ്വീകരിച്ചിരുന്നു

Autobiography controversy
ഇപി ജയരാജന്‍റെ ആത്മകഥയുടെ കവര്‍Source by : ഫയല്‍
Last Updated :21 November 2024, 9:47 pm IST

കണ്ണൂർ: ആത്മകഥ വിവാ​ദത്തിൽ ഇപി ജയരാജന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പുസ്തക വിവാദത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാ​ഗമായാണ് മൊഴിയെടുപ്പ്.

ആത്മകഥ പ്രസാധകരമായ ഡിസി ബുക്സിനെതിരെ ജയരാജൻ നിയമ നടപടി സ്വീകരിച്ചിരുന്നു. ആത്മകഥയിൽ തെറ്റായ കാര്യങ്ങൾ ഉൾപ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെ ആണ് നിയമ നടപടി. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജയരാജനും ഡിസി ബുക്സും തമ്മിൽ കരാറുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now