861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് സ്വാമിയേ ശരണമയ്യപ്പ കാഹളം മുഴക്കുക

റിപ്പബ്ലിക് ദിന പരേഡ്/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:39 am IST

News Now

ന്യൂഡൽഹി: ഈ വരുന്ന റിപ്പബ്ലിക് ദിന പരേഡിൽ ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന അയ്യപ്പ സ്തുതിയും മുഴങ്ങും. 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് സ്വാമിയേ ശരണമയ്യപ്പ കാഹളം മുഴക്കുക.

ആർമി ദിനത്തിൽ ജനുവരി 15ന് ഡൽഹിയിൽ നടന്ന പരേഡിൽ ബ്രഹ്മോസ് അതിന്റെ കാഹളമായി സ്വാമിയേ ശരണമയ്യപ്പ മുഴക്കിയിരുന്നു. ഭരത് മാതാ കീ ജയ്,  ദുർഗ മാതാ കീ ജയ് തുടങ്ങിയ യുദ്ധ കാഹളങ്ങൾക്ക് സമാനമായാകും സ്വാമിയേ ശരണമയ്യപ്പ എന്ന അയ്യപ്പ സ്തുതിയും ബ്രഹ്മോസ് മുഴക്കുക.

സുരിനാം പ്രസിഡന്റ് ചന്ദ്രികപെർസാദ് സാന്തോഖി റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യതിഥിയായി എത്തും. തെക്കേ അമേരിക്കയിൽ പരമാധികാരമുള്ള ഏറ്റവും ചെറിയ രാജ്യമാണ് ഡച്ച് ഭാഷ സംസാരിക്കുന്ന സുരിനാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates