
അച്ചടക്ക ലംഘനം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുന്നതാണെന്നും സണ്ണി ജോസഫ് മുന്നറിയിപ്പ് നൽകി

News Now
അശുതോഷ് റാങ്കയും സൗരവ് ദാസും ജയിലില്‍ തുടരും; ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല: മന്ത്രി സണ്ണി ജോസഫ്

‘സീനിലെ’ രണ്ടാം ഗാനം 'എയ്റോപ്ലെയിന്‍' എത്തി; സുഷിന്റെ സംഗീതത്തില്‍ സൂര്യയും നസ്രിയയും
137 കാന്‍സര്‍ മരുന്നുകള്‍ക്ക് 70% വരെ വില കുറയും; നവംബര്‍ 9 മുതല്‍ പുതിയ നിരക്ക്

തിരുവനന്തപുരം : കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക്. നേതാക്കള്‍ പരസ്യപ്രസ്താവന നടത്തി പാര്‍ട്ടിക്ക് തലവേദന ഉണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. വിവാദ പ്രസ്താവനകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണം. പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നത്. വിലക്ക് എല്ലാവര്‍ക്കും ബാധകമാണെന്നും സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഭിപ്രായങ്ങള്‍ പാര്‍ട്ടിവേദിയില്‍ പറയാവുന്നതാണ്. പരസ്യ പ്രതികരണങ്ങള്‍ ഭൂഷണമല്ല. അത് തുടരാന്‍ അനുവദിക്കില്ല. പാര്‍ട്ടിക്ക് അവമതിപ്പിക്കുണ്ടാക്കുന്ന പ്രസ്താവനകള്‍ നേതാക്കള്‍ നടത്തരുത്. പാര്‍ട്ടിയും സര്‍ക്കാരും കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ എല്ലാ നേതാക്കളും പ്രവര്‍ത്തകരും ബാധ്യസ്ഥരാണ്. പരിധി വിട്ടതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പരസ്യമായി നിര്‍ദേശിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
മാസപ്പടി കേസ് ഇല്ലാതാക്കാനല്ല സര്‍ക്കാര്‍ ശ്രമിച്ചത്. ആലോചിച്ച് എടുത്ത പക്വതയാര്‍ന്ന തീരുമാനമാണ് അത്. സര്‍ക്കാര്‍ നിലപാടില്‍ സിപിഎം ആണ് പെട്ടുപോയത്. സിഎംആര്‍എല്‍ കേസില്‍ സര്‍ക്കാര്‍ എടുത്തത് പക്വതയാര്‍ന്ന നിലപാടാണ്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആലോചിച്ചാണ് തീരുമാനമെടുത്തത്. അക്കാര്യം തന്നെയും അറിയിച്ചിരുന്നു. സുപ്രീംകോടതി വിധികള്‍ അടക്കം പരിശോധിച്ചാണ് സര്‍ക്കാര്‍ സുചിന്തിത തീരുമാനം എടുത്തതെന്നും സണ്ണി ജോസഫ് പറഞ്ഞു.
അടൂർ പ്രകാശിന് മറുപടിയില്ല. വിവാദപ്രസ്താവനകൾ ഒഴിവാക്കാൻ നേതാക്കന്മാർ ബാധ്യസ്ഥരാണ്. വിലക്ക് എല്ലാ നേതാക്കൾക്കും ബാധകമാണ്. അച്ചടക്ക ലംഘനം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുന്നതാണെന്നും സണ്ണി ജോസഫ് മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തിയുമായി അടൂർ പ്രകാശ് ആദ്യം രംഗത്തു വന്നിരുന്നു. തുടർന്ന് പിണറായിക്കെതിരായ സിഎംആർഎൽ കേസിലെ നിലപാടിനെതിരെയും നേതാക്കൾ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
WHAT TO READ NEXT

എൽഡിഎഫ് സർക്കാരിന്റെ മദ്യനയം തിരുത്തും: പുതിയ മദ്യനയം നവംബറോടെ
Summary
Ban on public statements within the Congress; Sunny Joseph says government's stance on CMRL case as a mature decision
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'നിന്റെ അച്ഛന് എവിടെയെടാ?'; പണത്തിന്റെ ഹുങ്കില്‍, ലഹരിയില്‍, വണ്ടിയോടിച്ച അഹങ്കാരിയായ ചെക്കന് ശിക്ഷിക്കപ്പെടണം: ജോളി ജോസഫ്
'ചില സര്‍ക്കാര്‍ ഓഫീസുകളില്‍ രാത്രിയിലും ലൈറ്റും ഫാനും ഓണ്‍; അടിയന്തര സാഹചര്യത്തില്‍ മുന്‍കൂട്ടിയല്ലാതെയും കട്ടാക്കേണ്ടി വരും'


