ദേശീയ ഔഷധ വിലനിര്‍ണയ അതോറിറ്റിയായ എന്‍പിപിഎ ആണ് നടപടി സ്വീകരിച്ചത്

cancer treatment
137 Cancer Drugs To See Up To 70% Price Cut
Last Updated :19 October 2026, 6:54 pm IST

News Now

ന്യൂഡല്‍ഹി: രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി 137 ക്യാന്‍സര്‍ മരുന്നുകളുടെ വിലയില്‍ 70 ശതമാനം വരെ കുറവുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേശീയ ഔഷധ വിലനിര്‍ണയ അതോറിറ്റിയായ എന്‍പിപിഎ ആണ് നടപടി സ്വീകരിച്ചത്. പുതുക്കിയ വില നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരും.

മരുന്നുകളുടെ വിതരണത്തിലും വില്‍പ്പനയിലുമുള്ള അമിത വ്യാപാര ലാഭവിഹിതം നിയന്ത്രിച്ച് ചികിത്സാച്ചെലവ് കുറയ്ക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത 137 ക്യാന്‍സര്‍ മരുന്നുകളുടെ ലാഭവിഹിതം പരമാവധി 30 ശതമാനമായി നിജപ്പെടുത്തി. മരുന്നുകളുടെ നിലവിലെ വിലനിര്‍ണയ ഘടന അനുസരിച്ചായിരിക്കും യഥാര്‍ഥ വിലക്കുറവ്. അതിനാല്‍ എല്ലാ മരുന്നുകള്‍ക്കും 70 ശതമാനം വിലക്കുറവ് ലഭിക്കണമെന്നില്ല.

വിവിധ തരം കാന്‍സറുകള്‍ക്ക് ചികിത്സയായി ഉപയോഗിക്കുന്ന ഇമ്മ്യൂണോതെറാപ്പി മരുന്നുകളും വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരും. സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തുടങ്ങിയവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന ഡെനോസുമാബ് , ക്യാന്‍സര്‍ രോഗികളില്‍ ന്യൂട്രോപീനിയ തടയാന്‍ ഉപയോഗിക്കുന്ന പെഗ്ഫില്‍ഗ്രാസ്റ്റിം എന്നിവയും പട്ടികയിലുണ്ട്.

കോളന്‍, അണ്ഡാശയം, ഗര്‍ഭാശയമുഖം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകളുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന ബെവാസിസുമാബ് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കും വിലനിയന്ത്രണം ബാധകമാണ്. പെംബ്രോലിസുമാബ്, ഡുര്‍വാലുമാബ്, ഒസിമെര്‍ട്ടിനിബ് തുടങ്ങിയ മരുന്നുകളും പുതിയ തീരുമാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു. ബ്രാന്‍ഡഡ്, ജനറിക് മരുന്നുകള്‍ക്കൊപ്പം ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ മരുന്നുകള്‍ക്കും തീരുമാനം ബാധകമാണ്. പേറ്റന്റ് ഉള്ളതും ഇല്ലാത്തതുമായ മരുന്നുകളും ഇതില്‍ ഉള്‍പ്പെടും.

മരുന്നുകളുടെ പുതുക്കിയ വില ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഏഴ് ദിവസത്തിനകം എന്‍പിപിഎയെ അറിയിക്കാന്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതുക്കിയ വിലവിവരങ്ങള്‍ കമ്പനികളുടെ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും ആശുപത്രികള്‍ക്കും ഫാര്‍മസികള്‍ക്കും കൈമാറുകയും വേണം. നവംബര്‍ 9 മുതല്‍ പുതുക്കിയ വിലയ്ക്കായിരിക്കണം മരുന്നുകള്‍ വില്‍ക്കേണ്ടത്. ആശുപത്രികളും ഫാര്‍മസികളും പുതിയ വിലവിവരപ്പട്ടികകള്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ആശുപത്രികളുടെ വെബ്സൈറ്റുകളിലും പുതുക്കിയ വിലവിവരങ്ങള്‍ ലഭ്യമാക്കണം.

മരുന്നുകളുടെ പുതുക്കിയ വില അറിയാന്‍ രോഗികള്‍ക്ക് എന്‍പിപിഎയുടെ ഔദ്യോഗിക വെബ്സൈറ്റും 'ഫാര്‍മ സഖി ദാം' (Pharma Sahi Daam) ആപ്പും ഉപയോഗിക്കാം. മരുന്നുകളുടെ ഉത്പാദനവും വിതരണവും നിലവിലെ നിലയില്‍ തുടരണമെന്നും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിലൂടെ ചികിത്സയ്ക്കാവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.

കാന്‍സര്‍ മരുന്നുകള്‍ക്ക് വിതരണക്കാര്‍ ഈടാക്കുന്ന വിലയും രോഗികള്‍ നല്‍കേണ്ട പരമാവധി ചില്ലറ വില്‍പ്പനവിലയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന ആശങ്ക സുപ്രീംകോടതി നേരത്തേ ഉന്നയിച്ചിരുന്നു. ചില മരുന്നുകളുടെ കാര്യത്തില്‍ ചില്ലറ വില്‍പ്പനക്കാര്‍ നല്‍കുന്ന വിലയും രോഗികളില്‍നിന്ന് ഈടാക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം പത്തിരട്ടി വരെയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ട്രേഡ് മാര്‍ജിന്‍ റാഷണലൈസേഷന്‍ (ടിഎംആര്‍) പദ്ധതിയുടെ പരിധി വിപുലീകരിക്കുകയാണ് സര്‍ക്കാര്‍.

2019ല്‍ നടപ്പാക്കിയ ആദ്യഘട്ടത്തില്‍ 42 കാന്‍സര്‍ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം 30 ശതമാനമായി പരിമിതപ്പെടുത്തിയിരുന്നു. തുടര്‍ന്ന് 526 ബ്രാന്‍ഡുകളിലുള്ള ക്യാന്‍സര്‍ മരുന്നുകളുടെ പരമാവധി ചില്ലറ വില്‍പ്പനവിലയില്‍ 90 ശതമാനം വരെ കുറവുണ്ടായതായി സര്‍ക്കാര്‍ അറിയിച്ചു. പുതിയ നടപടിയിലൂടെ കൂടുതല്‍ മരുന്നുകള്‍ വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്നതോടെ ക്യാന്‍സര്‍ ചികിത്സയുടെ സാമ്പത്തികഭാരം കുറയ്ക്കാനും രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ കൂടുതല്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

വിലകുറയുന്ന മരുന്നുകള്‍

  1. Abemaciclib

  2. Abiraterone acetate

  3. Acalabrutinib

  4. Afatinib

  5. Alectinib

  6. Alpelisib

  7. Amivantamab

  8. Anastrazole

  9. Apalutamide

  10. Asciminib

  11. Atezolizumab

  12. Avelumab

  13. Axitinib

  14. Azacitidine

  15. Belantamab Mafodotin

  16. Bevacizumab

  17. Bosutinib

  18. Brentuximab Vedotin

  19. Brigatinib

  20. Busulfan

  21. Cabazitaxel

  22. Cabozantinib (S)-Maleate

  23. Capmatinib

  24. Carfilzomib

  25. Carmustine

  26. Ceritinib

  27. Cetuximab

  28. Cladribine

  29. Clofarabine

  30. Crizotinib

  31. Cytarabine

  32. Dabrafenib

  33. Dacomitinib

  34. Daratumumab

  35. Darolutamide

  36. Dasatinib

  37. Datopotamab Deruxtecan

  38. Decitabine

  39. Degarelix

  40. Denosumab

  41. Dostarlimab

  42. Durvalumab

  43. Elranatamab

  44. Enfortumab vedotin

  45. Entrectinib

  46. Enzalutamide

  47. Epirubicin

  48. Erdafitinib

  49. Eribulin mesylate

  50. Erlotinib

  51. Estramustine

  52. Everolimus

  53. Exemestane

  54. Fludarabine

  55. Fulvestrant

  56. Gilteritinib

  57. Goserelin acetate

  58. Ibritumomab

  59. Ibrutinib

  60. Idelalisib

  61. Ifosfamide & Mensa

  62. Nivolumab and Relatlimab

  63. Pegylated Liposomal Irinotecan

  64. Inotuzumab Ozogamicin

  65. Interferon Alpha 2B

  66. Ipilimumab

  67. Ivosidenib

  68. Lapatinib

  69. Lazertinib

  70. Lenvatinib

  71. Lomustine

  72. Lorlatinib

  73. Lymphoseek kit

  74. Megestrol

  75. Midostaurin

  76. Mirvetuximab soravtansine

  77. Mitomycin

  78. Mitoxantrone

  79. Nelarabine

  80. Netupitant

  81. Nilotinib

  82. Nimotuzumab

  83. Nintedanib

  84. Niraparib

  85. Nivolumab

  86. Obinutuzumab

  87. Ofatumumab

  88. Olaparib

  89. Osimertinib

  90. Palbociclib

  91. Panitumumab (Vectibix)

  92. Pazopanib (as Hydrochloride)

  93. Pegasparginase

  94. Pegfilgrastim

  95. Pegylated interferon Alpha 2B

  96. Pembrolizumab

  97. Pemetrexed

  98. Pertuzumab

  99. Pertuzumab + Trastuzumab

  100. Plerixafor

  101. Polatuzumab Vedotin

  102. Pomalidomide

  103. Ramucirumab

  104. Regorafenib

  105. Relugolix

  106. Ribociclib

  107. Rucaparib

  108. Ruxolitinib

  109. Selpercatinib

  110. Selumetinib

  111. Serplulimab

  112. Sotorasib

  113. Sunitinib

  114. Talquetamab

  115. Teclistamab

  116. Tegafur + Uracil

  117. Tegafur, Gimeracil and Oteracil

  118. Temsirolimus

  119. Tepotinib

  120. Thiotepa

  121. Tislelizumab

  122. Tocilizumab

  123. Topotecan

  124. Toripalimab

  125. Trabectedin

  126. Trametinib

  127. Tremelimumab

  128. Treosulfan

  129. Trifluridine + Tipiracil

  130. Triptorelin

  131. Tucatinib

  132. Vemurafenib

  133. Venetoclax

  134. Vinorelbine tartrate

  135. Vorasidenib

  136. Zanubrutinib

  137. Zolbetuximab

Summary

137 Cancer Drugs To See Up To 70% Price Cut From November 9, Here's the Full List

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates