ബാര്‍ വെടിവെപ്പ്: മുഖ്യപ്രതി പിടിയില്‍

നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നാണ് പൊലീസ് പിടികൂടിയത്

​ബാറിൽ വെടിവെപ്പുണ്ടായ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു Source by : ഫയൽ
Last Updated :21 February 2024, 9:52 am IST

കൊച്ചി: കൊച്ചിയിലെ കതൃക്കടവ് ബാറിലുണ്ടായ വെടിവെപ്പിലെ മുഖ്യപ്രതി പിടിയിലായി. ഒന്നാം പ്രതി വിനീത് വിജയനെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെടിവെപ്പിനുപയോഗിച്ച തോക്ക് വിനീത് വിജയന്റേതാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മുമ്പും പല കേസുകളിലും പെട്ടയാളാണ് വിനീത് എന്ന് പൊലീസ് സൂചിപ്പിക്കുന്നു. കേസിലെ മറ്റു മൂന്നു പ്രതികളെ മൂവാറ്റുപുഴ പൊലീസ് പിടികൂടിയിരുന്നു.

ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അഞ്ചുപേരെ പിന്നീട് കസ്റ്റഡിയിലെടുത്തിരുന്നു. വെടിവെപ്പില്‍ ബാര്‍ ജീവനക്കാരായ രണ്ടുപേര്‍ക്കാണ് വെടിയേറ്റത്. ഇവര്‍ രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. രണ്ടുപേരും ആശുപത്രി വിട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now