കരടി കുതിച്ചെത്തി, കുട കൊണ്ട് നേരിട്ട് തൊഴിലാളി; വാല്‍പ്പാറയില്‍ രണ്ടിടത്ത് ആക്രമണം
ഇ എല്‍ പാടിയില്‍ ഡാനിയേലിന്റെ വീടിന് മുന്നിലും കരടിയെത്തി
തൃശൂര്‍: ചാലക്കുടി വാല്‍പ്പാറയില്‍ ജനവാസ കേന്ദ്രത്തില്‍ കരടിയുടെ ആക്രമണം പതിവാകുന്നു. വാല്‍പ്പാറ മേഖലയില്‍ രണ്ടിടത്താണ് വ്യാഴാഴ്ച കരടിയെത്തിയത്. വാല്‍പ്പാറ താഴെപറളി ഇന്‍ഡസ്ട്രിയല്‍ റോഡിന് സമീപത്ത് തേയില തോട്ടത്തില്‍ തൊഴിലാളികളെ കരടി ആക്രമിച്ചു.
കുടകൊണ്ട് പ്രതിരോധിച്ചാണ് ജീവനക്കാരന്‍ കരടിയാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇതിന് കുറച്ചകലെ ഇ എല്‍ പാടിയില്‍ ഡാനിയേലിന്റെ വീടിന് മുന്നിലും കരടിയെത്തി. വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് കരടി ഓടിമറയുകയും ചെയ്തു.
ഒരു മാസം മുമ്പാണ് വാല്‍പ്പാറയില്‍ ആറുവയസ്സുകാരനെ കരടി ആക്രമിച്ച് കൊലപ്പെടുത്തിയത്. വാല്‍പ്പാറയില്‍ തോട്ടം തൊഴിലാളികളടക്കമുള്ളവര്‍ കരടി ആക്രമണ ഭീഷണിയിലാണ്. തോട്ടം തൊഴിലാളികളാണ് കൂടുതലായും കരടിയുടെ ആക്രമണത്തിനിരയാകുന്നത്.
News Now
ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

Summary
Bear attacks in Valparai thrissur. two incident reported in one Day.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



