
News Now
Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ
എന്റെ ഇന്ത്യ; നിത്യചൈതന്യ യതിയുടെ കുറിപ്പ്

'ഇത്തരക്കാരെ ബോധ്യപ്പെടുത്തുന്നതിലും ഭേദം ആനയെ ബോധ്യപ്പെടുത്തുന്നത്'; സഭയിൽ ഷിബു ബേബി ജോണും ജനീഷ് കുമാറും തമ്മിൽ വാക്പോര്

ഒരു കോടിയുടെ ഒന്നാം സമ്മാനം കണ്ണൂരില് വിറ്റ ടിക്കറ്റിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 645 lottery result

കൊച്ചി: കരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനെത്തുടര്ന്ന് പതിനഞ്ചു കോടിയുടെ സ്വത്തുവകകള് കണ്ടുകെട്ടിയെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇഡി അറിയിച്ചു. മുന് മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീന്റെ വീട്ടില് ഉള്പ്പെടെയാണ് കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയത്.
കരുവന്നൂര് ബാങ്ക് തട്ടിപ്പിലെ അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ചു കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. ബാങ്കില്നിന്ന് 150 കോടി രൂപ ബിനാമി ഇടപാടിലൂടെ തട്ടിയെടുത്തെന്ന കേസിലാണ് അന്വേഷണമെന്ന് ഇഡി അറിയിച്ചു.
മൊയ്തീനെ ചോദ്യം ചെയ്യും
കരുവന്നൂര് സഹകരണബാങ്ക് തട്ടിപ്പുകേസില് എസി മൊയ്തീനെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുമെന്നാണ് സൂചന. ചോദ്യം ചെയ്യലിന് ഹാജരാകാനായി ഉടന് നോട്ടീസ് അയക്കും. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തരബന്ധമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്. ക്രമക്കേടുകള് നടത്താനായി കരുവന്നൂര് സഹകരണബാങ്കില് രണ്ടു രജിസ്റ്ററുകള് ഉണ്ടായിരുന്നതായും കണ്ടെത്തി.
ED conducted search operations under PMLA, 2002 on 22/08/2023 at 5 locations across the State of Kerala as part of investigation against benamis and beneficiaries who siphoned off bank funds of more than Rs. 150 Crore from Karuvannur Service Cooperative Bank Ltd.
â ED (@dir_ed) August 24, 2023
മുന് ബ്രാഞ്ച് മാനേജര് ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോണ്സംഭാഷങ്ങള് നടന്നതായും മൊയ്തീന് നിര്ദേശിക്കുന്നവര്ക്ക് കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചതായും ഇഡി പറയുന്നു. മൊയ്തീനെ കൂടാതെ അനില് സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവര് മൊയ്തീന്റെ ബിനാമികളായിരുന്നുവെന്നാണ് ഇഡി സംശയിക്കുന്നത്.
ഇവരില് നിന്നായി നിര്ണായകമായ പലരേഖകളും സാമ്പത്തിക നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതില് ഒരാള്ക്ക് സഹകരണബാങ്കില് അന്പതോളം അക്കൗണ്ടും മറ്റൊരാള്ക്ക് 25ഓളം അക്കൗണ്ടുകളും ഉണ്ടെന്നാണ് കണ്ടെത്തല്. സഹകരണബാങ്കില് തന്നെ ഇത്രയേറെ അക്കൗണ്ടുകള് ആരംഭിക്കുന്നത് ബിനാമി ഇടപാടിന് വേണ്ടിയാണെന്നാണ് ഇഡിയുടെ നിഗമനം. ബിനാമികള് എന്ന് പറയപ്പെടുന്നവര്ക്ക് മൊയ്തീന്റെ സ്വാധീനത്തില് 45 കോടിയോളം രൂപ വായ്പ നല്കിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തി. ഇവരെ ചോദ്യംചെയ്ത ശേഷമാവും എസി മൊയ്തീന് നോട്ടീസ് നല്കുക.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



