
ബൈക്ക് സ്കൂൾ ബസിനു പിന്നിൽ ഇടിച്ചു; മലപ്പുറത്ത് 10ാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേറ്റ് ചികിത്സയിൽ

മലപ്പുറം: കൊണ്ടോട്ടി അരിമ്പ്ര മിനി ഊട്ടിയിൽ സ്കൂൾ ബസിനു പിന്നിൽ ബൈക്കിടിച്ചു പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേറ്റ് ചികിത്സയിൽ. വേങ്ങര കിളിനക്കോട് വില്ലൻ വീട്ടിൽ സിനാൻ (16) ആണ് മരിച്ചത്. കിളിനക്കോട് സ്വദേശി കെടി സനീജാണ് പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. മിനി ഊട്ടിയിൽ നിന്നു കൊണ്ടോട്ടി ഭാഗത്തേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ടു ബൈക്ക് ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. വിദ്യാർഥികളെ ഇറക്കാൻ നിർത്തിയിട്ടതായിരുന്നു ബസ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പരിക്കേറ്റ ഇരുവരേയും നാട്ടുകാരാണ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ഇരുവരേയുെം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ സിനാൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടം സംബന്ധിച്ചു കൂടുതൽ അന്വേഷിക്കുന്നതായി കൊണ്ടോട്ടി പൊലീസ് വ്യക്തമാക്കി.
WHAT TO READ NEXT

കൊടും ചൂട് തന്നെ; 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന



