
ടയര്‍ പഞ്ചറായി; റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചു, സൗദിയില്‍ മലയാളിക്ക് ദാരുണാന്ത്യം

ദമാം: സൗദിയില്‍ വാഹനപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി ഷൗക്കത്തലി (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ജുബൈല്‍ ദമ്മാം ഹൈവേയിലായിരുന്നു അപകടം.
റിയാദില്‍ നിന്നും ജോലിക്കായി ജുബൈലിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഷൗക്കത്തലി ഓടിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് പുറത്തിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ചാണ് അപകടം. രാവിലെ ഏഴര മണിയോടെ ടയര്‍ പഞ്ചറായ വിവരം ഷൗക്കത്ത് സുഹൃത്തിനെ വിളിച്ച് പറഞ്ഞിരുന്നു. ഇതിന് ശേഷം മിനിറ്റുകള്‍ക്ക് ശേഷമാണ് അപകട വാര്‍ത്തയെത്തിയത്.
ഇരുപത് വര്‍ഷമായി സൗദിയില്‍ സെയില്‍സ് മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. മൃതദേഹം ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
A Malayali man met a tragic end in Saudi Arabia after being hit by a vehicle while crossing the road
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



