മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കര്‍ശന നടപടി

Strict ban on sale of meat, eggs
ഭീതിപടര്‍ത്തി പക്ഷിപ്പനിSource by : ഫയല്‍
Last Updated :7 June 2024, 10:24 pm IST

News Now

കോട്ടയം: ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച കര്‍ശന നടപടി. സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ കുമരകം, ആർപ്പൂക്കര, അയ്മനം, വെച്ചൂർ ​ഗ്രാമ പഞ്ചായത്തുകളിൽ താറാവ്, കോഴി, കാട വളർത്തു പക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വിപണനവും നീക്കവും ഈ മാസം 12 വരെ നിരോധിച്ച് ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ ഇത്തരവിറക്കി.

മുൻകരുതലിന്റെ ഭാ​ഗമായാണ് നടപടി. രോ​ഗ നിരീക്ഷണ മേഖലയിലേക്ക് താറാവ്, കോഴി, കാട മറ്റു വളർത്തു പക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവ മറ്റു പ്രദേശങ്ങളിൽ നിന്നു കൊണ്ടു വരുന്നതിനും കൊണ്ടു പോകുന്നതിനും കർശനമായി വിലക്കി. പൊലീസ്, ആർടിഒ എന്നിവരുമായി ചേർന്ന് മൃ​ഗ സംരക്ഷണ വകുപ്പ് പരിശോധന നടത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുഹമ്മ പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് കഴിഞ്ഞ ദിവസം രോ​ഗം കണ്ടെത്തിയത്. സാമ്പിളുകൾ പരിശോധനക്കയിച്ചിരുന്നു. ഫലം പോസിറ്റീവായതോടെയാണ് കർശന നടപടികൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates