മലപ്പുറത്ത് വികസനം വരാന്‍ മാറി ചിന്തിക്കണം; മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി സ്ഥാനാര്‍ഥി

മോദി മുസ്ലീം സമുദായത്തിന്റെ ശത്രുവാണെന്ന തരത്തില്‍ അവര്‍ പ്രചരിപ്പിച്ചതോടെ ആ വിഭാഗത്തിന്റെ വോട്ടുകള്‍ വന്‍തോതില്‍ ഇന്ത്യാസഖ്യത്തിന് നേടാനായെന്നും അദ്ദേഹം പറഞ്ഞു

BJP candidate invites Muslim League to NDA
മലപ്പുറത്ത് വികസനം വരാന്‍ മാറി ചിന്തിക്കണം; മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി സ്ഥാനാര്‍ഥിടെലിവിഷന്‍ ദൃശ്യം
Last Updated :6 June 2024, 11:51 am IST
Edited by :Sujith

മലപ്പുറം: മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് മലപ്പുറം ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. അബ്ദുല്‍ സലാം. മലപ്പുറത്തെ എംപിമാരും മുസ്ലീം ലീഗ് നേതാക്കളും മാറി ചിന്തിക്കണം. എങ്കിലേ ഇവിടെ വികസനം വരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ എന്‍ഡിഎക്ക് കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.

കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചാണ് എന്‍ഡിഎ ഭരണം മുന്നേറുന്നത്. 2047വരെ രാജ്യം എങ്ങനെ മുന്നോട്ടുപോകണമെന്ന അജണ്ടവച്ചാണ് കാര്യങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇത്തവണ ഇന്ത്യാസഖ്യം നടത്തിയ കള്ളപ്രചാരണമാണ് അവര്‍ക്ക് ഇത്രയേറെ സീറ്റുകള്‍ നേടാനായത്. മോദി മുസ്ലീം സമുദായത്തിന്റെ ശത്രുവാണെന്ന തരത്തില്‍ അവര്‍ പ്രചരിപ്പിച്ചതോടെ ആ വിഭാഗത്തിന്റെ വോട്ടുകള്‍ വന്‍തോതില്‍ ഇന്ത്യാസഖ്യത്തിന് നേടാനായെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ഇത്തവണ ബിജെപി സ്ഥാനാര്‍ഥി 85361 വോട്ടുകള്‍ നേടിയിരുന്നു. വോട്ട് ശതമാനം 7.87 ശതമാനമാക്കി ഉയര്‍ത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എപി അബ്ദുള്ളക്കുട്ടിയേക്കാള്‍ ഇരുപതിനായിരത്തിലധികം വോട്ടുകളാണ് ഡോ. അബ്ദുള്‍ സലാം നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now