പെരുമാതുറയിൽ വള്ളം മറിഞ്ഞു; രണ്ട് മത്സ്യതൊഴിലാളികളെ കാണാതായി 

ചേരമാൻ തുരുത്ത് സ്വദേശികളായ സുഫീർ, സുനീർ എന്നിവരെയാണ് കാണാതായത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:05 am IST

തിരുവന്തപുരം: പെരുമാതുറയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മത്സ്യതൊഴിലാളികളെ കാണാതായി. ചേരമാൻ തുരുത്ത് സ്വദേശികളായ സുഫീർ, സുനീർ എന്നിവരെയാണ് കാണാതായത്. കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടങ്ങി. 

സംസ്ഥാനത്ത് ഇന്ന് ‌എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്‌, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റുമാണ് മഴ തുടരുന്നതിന് കാരണം‌.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now