
അത്ഭുതം വേണ്ട! ഭാരതപ്പുഴയിലും വള്ളംകളി (വിഡിയോ)
കയാക്കിങ് , ചെറുവള്ളങ്ങളുടെ മത്സരങ്ങളാണ് അരങ്ങേറിയത്

തൃശൂർ: ചരിത്രത്തിലാദ്യമായി ആവേശത്തിന്റെ തുഴയെറിഞ്ഞ് ഭാരതപ്പുഴയിലും വള്ളംകളി! നിള ബോട്ട് ക്ലബിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വള്ളം കളി സംഘടിപ്പിച്ചത്. കയാക്കിങ് മത്സരവും, ചെറുവള്ളങ്ങളുടെ മത്സരവുമാണ് അരങ്ങേറിയത്.
നൂറുകണക്കിന് ആളുകളാണ് നിളയുടെ ഇരുകരകളിലും കൊച്ചിന് പാലത്തിന് മുകളിലുമായി കാഴ്ചക്കാരായി നിരന്നത്. തുഴയുടെ താളത്തിനൊത്ത് കൈയടിച്ചും ആര്‍പ്പ് വിളിച്ചും കാഴ്ചക്കാർ വള്ളം കളി ആസ്വദിച്ചു. കയാക്കിങിന് 17 ടീമുകളും ചെറുവള്ളം കളിക്ക് എട്ട് ടീമുമാണ് പങ്കെടുത്തത്.
WHAT TO READ NEXT

'ബന്ദിൽ കുടുങ്ങുമോ തിരുവോണം ബംപർ?'; 26ന് ലോട്ടറി ബന്ദ്
കയാക്കിങ് മത്സരത്തിന് കണ്ണൂരില്‍ നിന്നുമെത്തിയ സ്വാലിഹ വനിതാ സാന്നിധ്യമായി. കയാക്കിങ് വള്ളം കളിയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള അമര്‍ സിങ് ഒന്നാം സ്ഥാനവും അര്ജുന് സിങ് രണ്ടാം സ്ഥാനവും നേടി. എറണാകുളത്ത് നിന്നെത്തിയ ആന്റണി മൂന്നാം സ്ഥാനം നേടി.
ചെറു വള്ളങ്ങളുടെ മത്സരത്തില്‍ കല്ലുകടവ് ജിബി തട്ടകന്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം നേടി. കറുകമാട് ഫജിനി കമാന്‍ഡോസ് രണ്ടാം സ്ഥാനവും, തൈക്കാവ് ചെറിയ പണ്ഡിതന് ബോട്ട് ക്ലബ് മൂന്ന് സ്ഥാനവും നേടി.
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Summary
Boat racing: The boat race was organized to mark the first anniversary of the Nila Boat Club.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


