
ഒരു മാസത്തിനിടെ ഷമീർ ഖാൻ 2.28 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയതായാണ് കണ്ടെത്തിയത്

News Now
നിങ്ങൾ എങ്ങനെ ജെൻസിയാവും?, ആരാണ് നിങ്ങൾ, ഉദ്ദേശ്യം എന്താണ് ?’: സിജെപി നേതാക്കളോട് ഡൽഹി ഹൈക്കോടതി

'നാല് ക്ലാസ് കൂടി പഠിച്ചിരുന്നെങ്കിൽ ഞാൻ ഇംഗ്ലീഷൊക്കെ പറഞ്ഞ് അഹങ്കാരിയായേനെ; അറിവുള്ള ആളുകളോട് അടുക്കാൻ വിഷമമാണ്'

മുടി കൊഴിച്ചിൽ കുറയ്ക്കാൻ സ്കാൽപ് മസാജ് ? അറിയാം യാഥാർഥ്യം

ഓൺസ്ക്രീനിൽ രജനികാന്തിന്റെ കൊച്ചുമകൻ, ഓഫ്സ്ക്രീനിൽ ബിസിനസുകാരൻ; അതും 13-ാം വയസിൽ, കയ്യടി നേടി റിത്വിക്

കോട്ടയം: കൈക്കൂലിക്കേസില്‍ വൈക്കം സിഐ ഷമീര്‍ഖാനെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് നടപടി. അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഷമീര്‍ഖാന്‍ കൈക്കൂലി വാങ്ങിയത് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഷമീര്ഖാനെതിരെ കര്‍ശന നടപടി വേണമെന്ന് ജില്ലാ പൊലീസ് മേധാവി സാബു മാത്യു ഡിഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കൈക്കൂലി വാങ്ങുന്നതിനു വേണ്ടി മാത്രമായി ഷമീർഖാൻ, കോഴിഫാമില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുടങ്ങിയതായി വിജിലന്‍സ് കണ്ടെത്തിയത്. വൈക്കം കനറാ ബാങ്ക് ശാഖയിലായിരുന്നു അക്കൗണ്ട്. സിഐക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ചും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതേത്തുടർന്ന് സിഐ ഷമീർ ഖാൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചിരുന്നു. ചുമതല ഏറ്റെടുത്ത് ഒരു മാസത്തിനിടെ ഷമീർ ഖാൻ 2.28 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയതായാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച മൂന്നിനാണ് ടിപ്പര്‍ ലോറിക്കാരില്നിന്നും അനധികൃത മണ്ണുകടത്തുകാരില്‍ നിന്നും ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയതിന് ഷമീര്‍ഖാന്റെ ഫോണും എടിഎം കാര്‍ഡും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.
Summary
Bribe via UPI app: Vaikom CI Shameer Khan suspended
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





