കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; ഉപേക്ഷിക്കപ്പെട്ട ബാ​ഗിൽ 80 പാക്കറ്റ് സി​ഗരറ്റ്; കണ്ടക്ടർക്കെതിരെ നടപടി

സീറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് 80 പാക്കറ്റ് സിഗരറ്റ് വിജിലന്‍സ് വിഭാഗം കണ്ടെടുത്തു.

KSRTC
കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമംSource by : പ്രതീകാത്മക ചിത്രം
Last Updated :25 July 2024, 7:23 am IST

കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പർ എക്സ്പ്രസ് ബസിൽ കഞ്ചാവ് കടത്താൻ ശ്രമം. സീറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് 80 പാക്കറ്റ് സിഗരറ്റ് വിജിലന്‍സ് വിഭാഗം കണ്ടെടുത്തു. സിഗരറ്റ് എക്സൈസിന് കൈമാറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതികളെ കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല എന്നാല്‍ സംഭവത്തില്‍ ബസ് കണ്ടക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ. ബസില്‍ നിയമവിരുദ്ധ കാര്യങ്ങള്‍ കണ്ടെത്തിയാൽ നടപടി സ്വീകരിക്കേണ്ടത് കണ്ടക്ടറാണെന്നും കണ്ടക്ടർ ഇക്കാര്യം ശ്രദ്ധിച്ചില്ല എന്നുമാണ് വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now