
ഓടിക്കൊണ്ടിരിക്കെ കാര്‍ തലകുത്തനെ കിണറിലേക്ക് വീണു; യുവദമ്പതികള്‍ക്ക് അത്ഭുത രക്ഷപ്പെടല്‍
കാറില്‍ ഉണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി അനിലും ഭാര്യ വിസ്മയയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കിണറ്റില്‍ വീണ യുവദമ്പതികള്‍ക്ക് അത്ഭുത രക്ഷപ്പെടല്‍. നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ച ദമ്പതികളെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കൊട്ടാരക്കര സ്വദേശികളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് .
ചാക്കപ്പന് കവലയില്‍ വച്ച് കാര്‍ ചപ്പാത്തിലേക്ക് കയറിയതിന് പിന്നാലെ കിണറിലേക്ക് തലകുത്തനെ വീഴുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി അനിലും ഭാര്യ വിസ്മയയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സ്ഥലത്തെത്തിയ പട്ടിമറ്റം ഫയര്‍ഫോഴ്സ് ആയിരുന്നു ഇവരെ രക്ഷപ്പെടുത്തിയത്.
കൊട്ടാരക്കരയില്‍ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും കിണറ്റിലേക്ക് ഏണി വച്ച് കൊടുത്ത് അതിലൂടെയാണ് യാത്രക്കാരെ രക്ഷിച്ചത്. കാര്‍ യാത്രികര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. കാറിലേക്ക് വെള്ളം കയറി തുടങ്ങിയതോടെ സീറ്റ് ബെല്‍റ്റ് അഴിച്ച് കാറിന്റെ പിന്‍സീറ്റിലേക്ക് മാറിയ ശേഷം ആദ്യം ഭാര്യയെ പുറത്തെത്തിച്ച് പിന്നാലെയാണ് അനില്‍ പുറത്തെത്തിയത്.
മഴ പെയ്ത് കൊണ്ടിരിക്കെ പണികള്‍ നടന്ന് കൊണ്ടിരിക്കുന്ന റോഡിലെ ചപ്പാത്ത് തിരിച്ചറിയാന്‍ സംഭവിച്ച ചെറിയൊരു പിഴവാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍പ്പെട്ടതിന് പിന്നാലെ മനോധൈര്യം കളയാതെ പ്രവര്‍ത്തിച്ചതും അഗ്നിശമന സേനയുടെ തക്ക സമയത്തെ ഇടപെടലുമാണ് ദമ്പതികള്‍ക്ക് പുതുജീവന്‍ ലഭിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ് ഉള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

ഒരേ കുലയില്‍ ചുവപ്പും പച്ചയും നിറത്തിലുള്ള പഴങ്ങള്‍, അത്ഭുത വാഴക്കുല സ്വന്തമാക്കാന്‍ വാശിയേറിയ പോരാട്ടം, ലേലം പോയത് 35,000 രൂപയ്ക്ക്
