
വീണ്ടും കണ്ണില്ലാത്ത ക്രൂരത!, അരമണിക്കൂര്‍ ആംബുലന്‍സിന്റെ വഴിമുടക്കി കാര്‍; ഹൃദയാഘാതം വന്ന 61കാരി അടിയന്തര ചികിത്സ കിട്ടാതെ മരിച്ചു- വിഡിയോ
തലശ്ശേരിയില്‍ കാര്‍ ആംബുലന്‍സിന്റെ വഴി തടഞ്ഞതിനെതുടര്‍ന്ന് യഥാസമയം ചികിത്സ കിട്ടാതെ രോഗി മരിച്ചു

കണ്ണൂര്‍: തലശ്ശേരിയില്‍ കാര്‍ ആംബുലന്‍സിന്റെ വഴി തടഞ്ഞതിനെതുടര്‍ന്ന് യഥാസമയം ചികിത്സ കിട്ടാതെ രോഗി മരിച്ചു. മട്ടന്നൂര്‍ കളറോഡ് ടി പി ഹൗസില്‍ പരേതനായ ടി പി സൂപ്പിയുടെ ഭാര്യ ഇ കെ റുഖിയ (61) ആണ് ദാരുണമായി മരിച്ചത്. ഉടന്‍ ചികിത്സ കിട്ടാനായി രോഗിയുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ കാര്‍ ആംബുലന്‍സിന് വഴിമുടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
എരഞ്ഞോളി നായനാര്‍ റോഡില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. കാര്‍ യാത്രികന് ആംബുലന്‍സിന് വഴി നല്‍കാതിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനാണ് കാര്‍ സൈഡ് നല്‍കാതിരുന്നത്.
à´à´£àµà´£àµà´°à´¿à´²àµâ à´¹àµà´¦à´¯à´¾à´à´¾à´¤à´ വനàµà´¨ à´°àµà´à´¿à´¯àµà´®à´¾à´¯à´¿ à´à´¶àµà´ªà´¤àµà´°à´¿à´¯à´¿à´²àµà´àµà´àµ à´ªàµà´àµà´¨àµà´¨ à´à´à´¬àµà´²à´¨àµâസിനàµà´±àµ വഴിമàµà´à´àµà´àµà´¨àµà´¨ à´à´¾à´±à´¿à´¨àµà´±àµ à´¦àµà´¶àµà´¯à´ pic.twitter.com/Q3tNKqH6Tt
— Samakalika Malayalam (@samakalikam) January 17, 2025
അരമണിക്കൂറോളം ആംബുലന്‍സിന് തടസമുണ്ടാക്കി കാര്‍ മുന്നില്‍ തുടര്‍ന്നു. തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ എത്തിച്ച റുഖിയയ്ക്ക് അല്പസമയത്തിനകം തന്നെ മരണം സംഭവിച്ചു. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കാര്‍ ഡ്രൈവര്‍ക്കെതിരെ ആംബുലന്‍സ് ഡ്രൈവര്‍ നല്കിയ പരാതിയിലാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ



