
'മാര്‍ച്ചിനിടെ വഴി തടസപ്പെടുത്തി'; കുടുംബം സഞ്ചരിച്ച കാര്‍ തകര്‍ത്തു, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ചാരുംമൂട് പൊലീസ് കോണ്‍ഗ്രസ് പ്രവര്ത്തകര്കാരായ 7 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

ആലപ്പുഴ: ആലപ്പുഴയില്‍ കുടുംബം സഞ്ചരിച്ച കാറിന്(car) നേരെ ആക്രമണം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ ചാരുംമൂട്ടില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ആക്രമിക്കപ്പെട്ട കുടുംബത്തിന്റെ പരാതിയില്‍ ചാരുംമൂട് പൊലീസ് കോണ്‍ഗ്രസ് പ്രവര്ത്തകര്കാരായ 7 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ഇന്നലെ വൈകിട്ട് ചാരുംമൂട്ടില്‍ ഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിന് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടെ ഇതുവഴി വന്ന പത്തനാപുരം സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
പത്തനാപുരം സ്വദേശികളായ കുടുംബം കോണ്‍ഗ്രസിന്റെ പ്രകടനം കടന്നുപോകുന്ന വഴിയില്‍ വാഹനം നിര്‍ത്തിയെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ ആക്രമിക്കുകയായിരുന്നു. കാറിന്റെ ചില്ല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ച് തകര്‍ത്തുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്നാണ് സുടുംബം പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍



