
'വേഗം വീട് പിടിക്കണം'; റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടര്‍ യാത്ര; പട്ടാമ്പി സ്വദേശിക്കെതിരെ കേസ്
പട്ടാമ്പി സ്വദേശിയായ കുഞ്ഞുമൊയ്തീനെതിരെയാണ് കേസ് എടുത്തത്.

മലപ്പുറം: കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടര്‍ യാത്ര നടത്തിയ സംഭവത്തില്‍ കേസ് എടുത്ത് റെയില്‍വേ പൊലീസ്. പട്ടാമ്പി സ്വദേശിയായ കുഞ്ഞുമൊയ്തീനെതിരെയാണ് കേസ് എടുത്തത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
എളുപ്പത്തില്‍ പോകാന്‍ വേണ്ടി ഇയാള്‍ പ്ലാറ്റ് ഫോം ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം. പ്ലാറ്റ്‌ഫോമിലൂടെ ഇയാള്‍ ടൂവീലര്‍ ഓടിച്ച് പോയത് റെയില്‍വേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞത്. പട്ടാമ്പി സ്വദേശിയായ കുഞ്ഞുമൊയ്തീനാണ് വാഹനം ഓടിച്ചതെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.
റെയില്‍വേ പരിധിയിലേക്ക് അനധികൃതമായി വാഹനം പ്രവേശിപ്പിച്ചതും പ്ലാറ്റ്‌ഫോമിലെ മറ്റ് യാത്രക്കാര്‍ക്ക് അപകടം ഉണ്ടാക്കത്തരീതിയില്‍ വാഹനം ഓടിച്ചതുള്‍പ്പടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ എടുത്തത്. ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.
WHAT TO READ NEXT

'കോടതി വിളക്ക്' നിരോധിക്കാനാവില്ല, പേര് മാറ്റണമെന്ന് ഹൈക്കോടതി
Case registered over scooter ride on Kuttippuram railway station platform
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍




