
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു
പരീക്ഷകള്‍ തുടങ്ങുന്നതിന് അഞ്ച് മാസം മുന്‍പാണ് ടൈം ടേബിള്‍ പ്രഖ്യാപിച്ചത്.

ന്യൂഡല്‍ഹി: 2026ലെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ തുടങ്ങുന്നതിന് അഞ്ച് മാസം മുന്‍പാണ് ടൈം ടേബിള്‍ പ്രഖ്യാപിച്ചത്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2026 ഫെബ്രുവരി 17 ചൊവ്വാഴ്ച ആരംഭിച്ച് മാര്‍ച്ച് 18-ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് 2026 ഫെബ്രുവരി 17-ന് ആരംഭിച്ച് ഏപ്രില്‍ 4-ന് അവസാനിക്കും.
WHAT TO READ NEXT

മലപ്പുറത്ത് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; പ്രതി പിടിയില്‍
പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകള്‍ രാവിലെ 10:30-ന് ആരംഭിച്ച് ഒറ്റ ഷിഫ്റ്റില്‍ മാത്രമായിരിക്കും നടത്തുകയെന്ന് ബോര്‍ഡ് വ്യക്തമാക്കി. ആവശ്യമെങ്കില്‍ പരീക്ഷയുടെ ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നും സിബിഎസ്ഇ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17ന് ആരംഭിക്കും. കണക്ക് ആയിരിക്കും ആദ്യത്തെ പരീക്ഷ. മാർച്ച് 19ന് ഭാഷാ പേപ്പറോടെ പത്താം ക്ലാസ് പരീക്ഷ അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 17ന് ആരംഭിക്കും. ഏപ്രിൽ 4നായിരിക്കും 12-ാം ക്ലാസ് പരീക്ഷകൾ അവസാനിക്കുക.
10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള മെയിൻ പരീക്ഷ, 12-ാം ക്ലാസ് കായിക വിദ്യാർഥികൾക്കുള്ള പരീക്ഷ, 10-ാം ക്ലാസ് വിദ്യാർഥികൾക്കുള്ള സെക്കൻഡ് ബോർഡ് പരീക്ഷ, 12-ാം ക്ലാസ് വിദ്യാർഥികൾക്കുള്ള സപ്ലിമെന്ററി പരീക്ഷ എന്നിവയാണ് ഇക്കാലയളവിൽ നടക്കുക. പരീക്ഷ പൂർത്തിയായി പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. 204 വിഷയങ്ങളിലായി ഏകദേശം 45 ലക്ഷം വിദ്യാര്‍ഥിള്‍ പരീക്ഷ എഴുതും.
News Now
മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു

ചായയിൽ പൂക്കളോ? ഹെർബൽ ടീ തയ്യാറാക്കാൻ ഉപയോഗിക്കുന്ന പൂക്കൾ
Summary
CBSE Board Exams Date Sheet 2026: Class 10, 12 exam schedule out
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

പത്താം ക്ലാസ് പാസായത് ജനിക്കുന്നതിന് മുമ്പോ? നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർഥിയുടെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേട്: കൽക്കട്ട ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്

സമയമായി... ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡർ ഒഴിവുകൾ; അപേക്ഷ എങ്ങനെ സമർപ്പിക്കാം?

