കേന്ദ്ര അവഗണന: മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്; പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരെയാണ് മുഖ്യമന്ത്രി യോഗത്തിലേക്ക് ക്ഷണിച്ചത്

മുഖ്യമന്ത്രി പിണറായി വിജയനും വിഡി സതീശനും/ ഫയൽ
Last Updated :22 January 2024, 7:52 pm IST

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് നടക്കും. രാവിലെ 10 ന് ഓണ്‍ലൈന്‍ ആയാണ് യോഗം. 

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരെയാണ് മുഖ്യമന്ത്രി യോഗത്തിലേക്ക് ക്ഷണിച്ചത്. യോഗത്തില്‍ സതീശനും കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും. തുടര്‍നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും.

കേന്ദ്ര സര്‍ക്കാര്‍ നയം സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിലാണ് യോജിച്ച പോരാട്ടത്തിനായി മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയത്. 

നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ പ്രതിപക്ഷം ശബ്ദമുയര്‍ത്തുന്നില്ലെന്നും, സംസ്ഥാനത്തെ എംപിമാര്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now