കേന്ദ്രസംഘം ഇന്ന് കോട്ടയത്തും പത്തനംതിട്ടയിലും; നാളെ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച  

ഡോ.സുജീത് സിംഗിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കേരളത്തിലെ കോവിഡ് സാഹചര്യം പരിശോധിക്കുന്നത്

കേന്ദ്രസംഘം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍, എഎന്‍ഐ ചിത്രം
Last Updated :20 January 2024, 8:47 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇന്ന് കോട്ടയം, പത്തനംതിട്ട ജില്ലകൾ സന്ദർശിക്കും. നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ.സുജീത് സിംഗിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കേരളത്തിലെ കോവിഡ് സാഹചര്യം പരിശോധിക്കുന്നത്. ആരോഗ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥരുമായി നാളെ സംഘം കൂടിക്കാഴ്ച നടത്തും.

ഇന്നലെ ആലപ്പുഴയിലായിരുന്നു കേന്ദ്രസംഘത്തിന്റെ  പരിശോധന കളക്ടേറ്റിലെത്തിയ സംഘം  ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now