രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് വിനായകന്‍ തന്റെ വാക്കുകള്‍ കൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കിയപ്പോള്‍ അത് അയാളുടെ സ്വാതന്ത്ര്യം ആണെനായിരുന്നു എന്റെ നിലപാട്

Chandy Oommen
ചാണ്ടി ഉമ്മന്‍ /Chandy OommenSource by : ഫയല്‍
Last Updated :23 July 2025, 10:25 pm IST

News Now

മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാറിനെതിരെ ചാണ്ടി ഉമ്മന്‍ എംഎല്‍എ. ജനമനസുകളില്‍ ജീവിക്കുന്ന എന്റെ പിതാവിന്റെ ഓര്‍മകള്‍ക്ക് ഭംഗം വരുത്തുവാന്‍ അരുണ്‍കുമാറിന്റെ വാക്കുകള്‍ക്ക് ആവില്ലെന്നും ചാണ്ടി ഉമ്മന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വിഎസിന്റെ അന്ത്യയാത്ര റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇകഴ്ത്തി സംസാരിച്ചുവെന്നാണ് ആരോപണം.

ചാണ്ടി ഉമ്മന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ചാണ്ടി ഉമ്മന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് - facecebook

 ഫെയ്‌സ്ബുക്കിലെ കമന്റ്

ഫെയ്‌സ്ബുക്കിലെ കമന്റ്

ഫെയ്‌സ്ബുക്കിലെ കമന്റ്

ഫെയ്‌സ്ബുക്കിലെ കമന്റ്

പോസ്റ്റിന് താഴെ കോണ്‍ഗ്രസ് അനുകൂല ആളുകളുടെ കമന്റുകളാണ് നിറയുന്നത്. ഓര്‍ത്തഡോക്‌സ് യാക്കോബായ കത്തോലിക്ക സഭാ വിശ്വാസികള്‍ കല്ലറയില്‍ പ്രാര്‍ഥിക്കുന്നതിനെ കരിവാരിത്തേക്കുന്ന പ്രസ്താവനയാണ് അരുണ്‍ കുമാര്‍ നടത്തിയതെന്നും കമന്റുകള്‍ ചിലര്‍ പോസ്റ്റിന് താഴെ അഭിപ്രായപ്പെട്ടു. എന്താണ് അരുണ്‍ കുമാര്‍ പറഞ്ഞതെന്ന് ചാണ്ടി ഉമ്മന്‍ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് വിനായകന്‍ തന്റെ വാക്കുകള്‍ കൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കിയപ്പോള്‍ അത് അയാളുടെ സ്വാതന്ത്ര്യം ആണെനായിരുന്നു എന്റെ നിലപാട് . ഇന്ന് തന്റെ വാക്കുകളിലൂടെ ശ്രീ അരുണ്‍ കുമാര്‍ എന്റെ പിതാവിനെ അപമാനിച്ചു എന്ന് ചിലരെങ്കിലും കരുതുന്നു. തന്റെ നിലപാട് വ്യക്തമാക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം ശ്രീ അരുണ്‍ കുമാറിന് ഉണ്ട് എന്നതാണ് ഇന്നും എന്റെ നിലപാട് . ജന മനസുകളില്‍ ജീവിക്കുന്ന എന്റെ പിതാവിന്റെ ഓര്‍മകള്‍ക്ക് ഭംഗം വരുത്തുവാന്‍ ഇത്തരം വാക്കുകള്‍ക്ക് ആവില്ല എന്ന് ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates