ചെല്ലാനത്ത് വാഹന പരിശോധനക്കിടെ അപകടം: യുവാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തേക്കും

Chellanam accident case
Chellanam accident case
Last Updated :29 December 2025, 10:07 pm IST

കൊച്ചി: ചെല്ലാനത്ത് വാഹന പരിശോധനക്കിടെ ബൈക്ക് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ യുവാക്കള്‍ക്കെതിരെ വധശ്രമ കേസ് കൂടി ഉള്‍പ്പെടുത്തിയേക്കും. ബൈക്ക് തടയാന്‍ ശ്രമിച്ച കണ്ണമാലി സിപിഒ ബിജുമോനെ ഇടിച്ചു തെറുപ്പിച്ചത് വധശ്രമത്തിന്റെ ഭാഗമാക്കാനാണ് പൊലീസ് നീക്കം.

വാഹന പരിശോധനയ്ക്കിടെ കൈ എല്ലിനു പൊട്ടലേറ്റതിനു പുറമെ ബിജുമോന്റെ മൂക്കിനും വായ്ക്കും പരിക്കേറ്റിരുന്നു. ബിജുമോനു സംസാരിക്കാനായാല്‍ മൊഴി എടുത്ത ശേഷം ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വധശ്രമ കേസ് കൂടി ഉള്‍പ്പെടുത്തുക എന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. യുവാക്കളെ മദ്യം മണക്കുന്നു എന്ന് മെഡിക്കല്‍ റെക്കോര്‍ഡിലുണ്ടെന്നുള്ള രേഖയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

നേരത്തെ യുവാക്കള്‍ ബൈക്കില്‍ പോകുന്നതിന്റെയും അപകടത്തിനു ശേഷം ചെട്ടികാട് ഗവ. ആശുപത്രിയില്‍ എത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നു. ചെല്ലാനത്തു വച്ച് ബൈക്കിനു കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയ സിപിഒ ബിജുമോനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് വാദം. എന്നാല്‍ തങ്ങളെ കുടുക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് യുവാക്കള്‍ ആരോപിച്ചു. തങ്ങള്‍ പൊലീസുകാരനെ ഇടിച്ചിട്ടിട്ടില്ലെന്നും ബൈക്ക് വേഗത കുറച്ചു നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ സിപിഒ ബിജുമോന്‍ കൈയില്‍ പിടിച്ചു വലിച്ചപ്പോള്‍ ബൈക്ക് മറിഞ്ഞു എന്നുമാണ് യുവാക്കളുടെ വാദം.

News Now

Summary

Chellanam accident case involves allegations of attempted murder following a traffic stop incident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates